പാനൂരില്‍ ആലിക്കുട്ടി മുസ്ലിയാരെ തടഞ്ഞതില്‍ പങ്കില്ല -എസ്.ഡി.പി.ഐ

കണ്ണൂര്‍: പാനൂര്‍ തങ്ങള്‍പീടികയില്‍ ആണ്ടുനേര്‍ച്ചയോടനുബന്ധിച്ച ചടങ്ങിനത്തെിയ സമസ്ത ജനറല്‍ സെക്രട്ടറി പ്രഫ. ആലിക്കുട്ടി മുസ്ലിയാരെ എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ തടഞ്ഞെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് എസ്.ഡി.പി.ഐ ജില്ലാ സെക്രട്ടേറിയറ്റ് വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. സഹ്റ കോളജ് ചെയര്‍മാന്‍ മഖ്ദൂം തങ്ങളുടെ നിര്‍ദേശപ്രകാരം സഹ്റ കോളജ് പി.ആര്‍.ഒയുടെ നേതൃത്വത്തിലുള്ള, ബാഡ്ജ് ധരിച്ച വളന്‍റിയര്‍മാരാണ് കൊടിവെച്ച കാര്‍ അകത്ത് കടക്കരുതെന്ന് നിര്‍ദേശിച്ചത്. ഇതേതുടര്‍ന്നുണ്ടായ നിസ്സാര തര്‍ക്കത്തെ പാര്‍ട്ടിയുടെ തലയില്‍ കെട്ടിവെച്ച് പ്രചാരണം നടത്തുകയാണ് ലീഗിന് വിടുപണി ചെയ്യുന്ന എസ്.കെ.എസ്.എസ്.എഫിലെ ഒരുവിഭാഗമെന്ന് ജില്ലാ സെക്രട്ടേറിയറ്റ് ആരോപിച്ചു. രാഷ്ട്രീയ താല്‍പര്യത്തിനുവേണ്ടി നാട്ടിലെ സമാധാനം തകര്‍ത്ത് ഭിന്നിപ്പുണ്ടാക്കുകയാണ് ചിലര്‍. ഇത്തരം കുപ്രചാരണങ്ങളില്‍നിന്ന് മതപണ്ഡിതര്‍ പിന്തിരിയണമെന്നും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.