അഴീക്കല്‍ കപ്പല്‍പൊളി ശാലയിലേക്ക് വെല്‍ഫെയര്‍ പാര്‍ട്ടി മാര്‍ച്ച്

അഴീക്കോട്: കോടതിവിധിയുടെ മറവില്‍ അഴീക്കലിലെ അനധികൃത കപ്പല്‍പൊളി പുനരാരംഭിക്കാന്‍ ഒത്താശ ചെയ്തവര്‍ക്ക് നിയമസഭ തെരഞ്ഞെടുപ്പിലെ ജനവിധി കനത്ത താക്കീതായി മാറുമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന കമ്മിറ്റി അംഗം എം. ജോസഫ് ജോണ്‍ പറഞ്ഞു. അഴീക്കല്‍ കപ്പല്‍പൊളിശാല ഉടന്‍ അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് വെല്‍ഫെയര്‍ പാര്‍ട്ടി അഴീക്കോട് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ബഹുജന മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അഴീക്കോട് മണ്ഡലം പ്രസിഡന്‍റ് എന്‍.എം. കോയ അധ്യക്ഷത വഹിച്ചു. കപ്പല്‍പൊളിശാലാ വിരുദ്ധ ആക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ എന്‍.കെ. മനോഹരന്‍ മുഖ്യപ്രഭാഷണം നടത്തി. വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ വൈസ് പ്രസിഡന്‍റ് ചന്ദ്രന്‍ മാസ്റ്റര്‍, ജില്ലാ സെക്രട്ടറി എന്‍.എം. ശഫീഖ് എന്നിവര്‍ സംസാരിച്ചു. മണ്ഡലം സെക്രട്ടറി പി.എം. ശറോസ് സ്വാഗതവും അബ്ബാസ് അഴീക്കല്‍ നന്ദിയും പറഞ്ഞു. കണ്ണൂര്‍ കോര്‍പറേഷന്‍ പ്രസിഡന്‍റ് മധു കക്കാട്, മണ്ഡലം ഭാരവാഹികളായ പി.പി. രവീന്ദ്രന്‍, ടി.പി. ജാബിദ, അബ്ദുസമദ്, സൗദ ഹനീഫ്, സി.എച്ച്. മിഫ്താഫ്, ടി.പി. ഇല്യാസ് എന്നിവര്‍ നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.