പാനൂരില്‍ വീടിന്‍െറ ടെറസില്‍നിന്ന് ബോംബുകളും വാളുകളും കണ്ടെടുത്തു

പാനൂര്‍: പാനൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഈസ്റ്റ് എലാങ്കോട്ട് വീടിന്‍െറ ടെറസില്‍നിന്ന് ഉഗ്രസ്ഫോടന ശേഷിയുള്ള ബോംബുകളും വാളുകളും കണ്ടെടുത്തു. തയ്യുള്ളതില്‍ ചന്ദ്രോത്ത് ശ്രീജയുടെ ഉടമസ്ഥതയിലുള്ള വീട്ടിലെ കുളിമുറിയുടെ മുകളില്‍ നിന്നാണ് അഞ്ച് വാളുകള്‍, രണ്ട് സ്റ്റീല്‍ ബോംബുകള്‍, രണ്ടു നാടന്‍ ബോംബുകള്‍ എന്നിവ ശനിയാഴ്ച ഉച്ച ഒരുമണിയോടെ കണ്ടെടുത്തത്. ഇവ ഈയിടെ നിര്‍മിച്ചതാണെന്ന് പൊലീസ് പരിശോധനയില്‍ വ്യക്തമായി. ഉടമസ്ഥര്‍ ദീര്‍ഘനാളായി താമസമില്ലാത്ത വീട് അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് വാടകക്ക് നല്‍കിയതാണ്. പ്രിന്‍സിപ്പല്‍ എസ്.ഐ രാജീവന്‍, അഡീഷനല്‍ എസ്.ഐ എം.എസ്. ഫൈസല്‍ എന്നിവരുടെ നേതൃത്വത്തിലാണ് റെയ്ഡ് നടന്നത്. ബോംബ് സ്ക്വാഡത്തെി ബോംബുകള്‍ നിര്‍വീര്യമാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.