കണ്ണൂര്‍: തെരഞ്ഞെടുപ്പ് ലഘുലേഖകളും പോസ്റ്ററുകളും അച്ചടിക്കുന്നതും പ്രസിദ്ധീകരിക്കുന്നതും സംബന്ധിച്ച് 1951 ലെ ജനപ്രാതിനിധ്യ നിയമം 127 എ വകുപ്പു പ്രകാരം നിഷ്കര്‍ഷിച്ചിട്ടുള്ള നിയന്ത്രണങ്ങള്‍ എല്ലാ രാഷ്ട്രീയപാര്‍ട്ടികളും സ്ഥാനാര്‍ഥികളും അച്ചടിശാലാ അധികൃതരും പാലിക്കണമെന്ന് ജില്ലാ ഇലക്ഷന്‍ ഓഫിസര്‍ അറിയിച്ചു. കൈകൊണ്ട് പകര്‍ത്തിയെഴുതുന്നതൊഴിച്ച്, അച്ചടിക്കുന്നതോ മറ്റ് രീതിയില്‍ പകര്‍പ്പുകള്‍ എടുക്കുന്നതോ ആയ എല്ലാ ലഘുലേഖകളിലും പോസ്റ്ററുകളിലും നോട്ടീസുകളിലും അച്ചടിച്ച പ്രസിന്‍െറയും പ്രസാധകന്‍െറയും പേരും വിലാസവും മുന്‍പേജില്‍ ഉണ്ടായിരിക്കണം. ഓരോ രേഖകളും അച്ചടിക്കുന്ന ആള്‍ പ്രസാധകന്‍െറ പക്കല്‍ നിന്നും തന്നെ സംബന്ധിച്ച് നേരിട്ട് അറിയുമെന്ന് രണ്ട് ആളുകള്‍ സാക്ഷ്യപ്പെടുത്തിയ പ്രഖ്യാപനത്തിന്‍െറ രണ്ട് പ്രതികള്‍ വാങ്ങിയിരിക്കേണ്ടതാണ്. പ്രസുടമ രേഖകള്‍ അച്ചടിച്ചാലുടന്‍ അതിന്‍െറ ഒരു പകര്‍പ്പ് (പ്രഖ്യാപനത്തിന്‍െറ പകര്‍പ്പ്) സഹിതം തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് അയച്ചുകൊടുക്കണം. രേഖകളുടെ എത്ര പ്രതികള്‍ അച്ചടിച്ചു എന്നും അതിന് എത്ര കൂലിയാണ് ഈടാക്കിയതെന്നും മറ്റും കമീഷന്‍ നിര്‍ണയിച്ചിട്ടുള്ള ഫോറത്തില്‍ രേഖപ്പെടുത്തി ഒപ്പ് വെച്ച് സാക്ഷ്യപ്പെടുത്തി പ്രഖ്യാപിക്കുന്നതിനോടൊപ്പം അച്ചടിച്ച രേഖകളും പ്രസുടമകള്‍ സമര്‍പ്പിക്കണം. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍െറ ഭാഗമായി പ്രത്യേക തൊപ്പി, മുഖംമൂടി തുടങ്ങിയവ ഉപയോഗിക്കുമ്പോഴും അതിന്‍െറ ചെലവ് ബന്ധപ്പെട്ട സ്ഥാനാര്‍ഥിയുടെ തെരഞ്ഞെടുപ്പ് അക്കൗണ്ടില്‍ കാണിക്കണം. എന്നാല്‍ സാരി, ടീഷര്‍ട്ട് തുടങ്ങിയവ വിതരണം ചെയ്യുന്നത് തെരഞ്ഞെടുപ്പ് അഴിമതിയുടെ പരിധിയില്‍ വരുന്നതിനാല്‍ അനുവദനീയമല്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.