കണ്ണൂര്‍: ജില്ലാ ഭരണകൂടം ആവിഷ്കരിച്ച വാത്സല്യം പദ്ധതി നവീകരിച്ച് തുടര്‍ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ തീരുമാനം. കലക്ടറുടെ ചേംബറില്‍ നടന്ന ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. കുട്ടികളിലെ മയക്കുമരുന്ന് ഉപയോഗം, സൈബര്‍ക്രൈം എന്നിവക്കെതിരെയുള്ള ബോധവത്കരണം, പീഡനത്തിന് ഇരയാക്കപ്പെടുന്ന കുട്ടികള്‍ക്കും ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിനു മുമ്പാകെ ഹാജരാക്കപ്പെടുന്ന കുട്ടികള്‍ക്കുമായുള്ള പ്രത്യേക സഹായ സംവിധാനങ്ങള്‍ കാര്യക്ഷമമാക്കുന്നതിനുള്ള പരിപാടികള്‍ ആവിഷ്കരിക്കും. കുട്ടികളുടെ അവകാശ സംരക്ഷണവുമായി ബന്ധപ്പെട്ട് വിപുലമായ പ്രചാരണ പരിപാടികള്‍, ഷോര്‍ട്ട് ഫിലിം നിര്‍മാണം, ഓഡിയോ വിഡിയോ പ്രചാരണ സംവിധാനങ്ങള്‍ എന്നിവ കുട്ടികളുടെ പങ്കാളിത്തത്തോടുകൂടി പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതിനാണ് ലക്ഷ്യമിടുന്നത്. കണ്ണൂരിനെ ശിശുസൗഹൃദ ജില്ലയാക്കുകയാണ് പരിപാടിയുടെ ലക്ഷ്യം. കുട്ടികള്‍ക്കായി ജില്ലാതല റിസോഴ്സ് സെന്‍റര്‍ ഒ.ആര്‍.സി പദ്ധതിയുമായി ഏകോപിച്ച് പ്രവര്‍ത്തനമാരംഭിക്കും. ജില്ലാ കലക്ടര്‍ പി.ബാലകിരണ്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ.വി. സുമേഷ്, വിവിധ വകുപ്പ് മേധാവികള്‍, സി.ഡബ്ള്യു.സി, ജെ.ജെ.ബി, ചൈല്‍ഡ് ലൈന്‍ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.