പരപ്പയില്‍ ജനകീയ വികസന സമിതി ഹര്‍ത്താല്‍ പൂര്‍ണം

ആലക്കോട്: പരപ്പയിലും നെട്ടുവോടും ജനകീയ വികസന സമിതി (ക്വാറി വിരുദ്ധ സമിതി) ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പൂര്‍ണം. ക്വാറിയിലേക്ക് പോയ ഉടമയുടെ വാഹനം ഹര്‍ത്താല്‍ അനുകൂലികള്‍ തടഞ്ഞത് വീണ്ടും സംഘര്‍ഷത്തിനിടയാക്കി. പരപ്പ സ്റ്റോണ്‍ ആന്‍ഡ് ക്രഷര്‍ ഉടമ അന്‍വറിന്‍െറ കാറും ജനകീയ വികസന സമിതി നേതാവിന്‍െറ കാറും തമ്മില്‍ കൂട്ടിയിടിച്ചതിനെ തുടര്‍ന്നുണ്ടായ വാക്കേറ്റമാണ് ക്വാറി വിരുദ്ധ സമിതിയുടെ ഹര്‍ത്താലിലേക്ക് നയിച്ചത്. ബുധനാഴ്ച 11 മണിയോടെ ക്വാറി ഉടമയുടെ വാഹനം ക്വാറിയിലേക്ക് പോകാന്‍ എത്തുകയും സമരാനുകൂലികള്‍ വാഹനം തടയുകയും ചെയ്തത് സംഘര്‍ഷാന്തരീക്ഷം സൃഷ്ടിച്ചു. സ്ഥലത്ത് ക്യാമ്പ് ചെയ്ത പൊലീസ്, വാഹനം കടത്തിവിടാന്‍ ആവശ്യപ്പെട്ടെങ്കിലും സമരാനുകൂലികള്‍ എതിര്‍ക്കുകയും കൂടുതല്‍ പേരെ വിളിച്ചുവരുത്തുകയും ചെയ്തു. സ്ത്രീകളും കുട്ടികളും അടക്കം നൂറുകണക്കിനാളുകള്‍ ചുരുങ്ങിയ സമയംകൊണ്ട് പരപ്പ ടൗണിലത്തെി. സംഭവം പന്തിയല്ളെന്നുകണ്ട് വനിത പൊലീസ് ഉള്‍പ്പെടെയുള്ള പൊലീസ് സംഘം സി.ഐ പി.കെ. സുധാകരന്‍െറ നേതൃത്വത്തില്‍ സ്ഥലത്തത്തെി. വിവരമറിഞ്ഞ് സി.പി.എം ആലക്കോട് ഏരിയാ കമ്മിറ്റി, ലോക്കല്‍ കമ്മിറ്റി നേതാക്കളും സ്ഥലത്തത്തെി പൊലീസുമായും സമരക്കാരുമായും സംസാരിച്ചു. ഈ സമയം പൊലീസ് ക്വാറി ഉടമയെ അനുനയിപ്പിച്ച് തിരിച്ചുവിട്ടു. ഇപ്പോഴും പരപ്പയില്‍ പൊലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്. ക്വാറിക്കെതിരെ ജനകീയ വികസന മുന്നണി സമരവുമായി രംഗത്തുവന്നിട്ട് രണ്ടുമാസമേ ആയിട്ടുള്ളൂ. ഇതിനിടയില്‍ റോഡ് സംരക്ഷണത്തിനായി നടത്തിയ സമരം വിജയിച്ചിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.