കീച്ചേരി–കോലത്തുവയല്‍ റോഡ് പ്രവൃത്തി തുടങ്ങി

പാപ്പിനിശ്ശേരി: വര്‍ഷങ്ങളായി പൊട്ടിപ്പൊളിഞ്ഞ് കിടന്ന കീച്ചേരി-കോലത്തുവയല്‍ റോഡ് നിര്‍മാണം ആരംഭിച്ചു. പ്രവൃത്തി നടക്കുന്ന സ്ഥലം പൂര്‍ണമായും അടച്ചിട്ടാണ് അറ്റകുറ്റപ്പണി നടക്കുന്നത്. ഇത് സമീപവാസികളെയും പഴയങ്ങാടി ഭാഗത്തുനിന്നും കീച്ചേരി ഭാഗത്തേക്ക് പോകുന്ന യാത്രക്കാരെയും വലച്ചു. ഇപ്പോള്‍ ഓവുചാല്‍ നിര്‍മാണം മാത്രമാണ് നടക്കുന്നത്. ഇതിന് രണ്ടാഴ്ചയോളമായി റോഡ് അടച്ചത് യാത്രക്കാരെ കടുത്ത ദുരിതത്തിലാക്കിയിരിക്കുകയാണ്. 30 രൂപ ഓട്ടോ ചാര്‍ജ് വരുന്ന യാത്രക്ക് ഇപ്പോള്‍ വളഞ്ഞ് പോകുന്നതുകാരണം 100 രൂപവരെ കൊടുക്കേണ്ടിവരുന്നു. ആകെ 1300 മീറ്റര്‍ മാത്രം നീളമുള്ള റോഡ് രണ്ടുഘട്ടങ്ങളിലായി 1100 മീറ്ററോളം റിപ്പയര്‍ ചെയ്തു കഴിഞ്ഞു. അവശേഷിക്കുന്ന 210 മീറ്റര്‍ റോഡാണ് ഇപ്പോള്‍ റിപ്പയര്‍ ചെയ്യുന്നത്. സ്ളാബില്ലാത്ത ഓവുചാല്‍ നിര്‍മാണം റോഡിന്‍െറ വീതി കുറക്കാനും അപകടങ്ങള്‍ ഉണ്ടാക്കാനും കാരണമാകുമെന്ന് ആക്ഷേപമുണ്ട്. അറിയിപ്പ് നല്‍കാത്തതുകാരണം, യാത്രക്കാര്‍ ഇവിടെ എത്തിയാല്‍ മാത്രമാണ് റോഡടച്ച കാര്യം അറിയുന്നത്. പിന്നീട് ഏറെ പ്രയാസപ്പെട്ടാണ് തിരിച്ചുപോകുന്നത്. ജില്ലാ പഞ്ചായത്തിന്‍െറ പത്തു ലക്ഷം രൂപയുടെ ഫണ്ട് ഉപയോഗിച്ചാണ് നിര്‍മാണ പ്രവൃത്തി നടക്കുന്നത്. പ്രായോഗികമല്ലാത്ത നവീകരണ പ്രവൃത്തിയിലൂടെ ഫണ്ട് ദുര്‍വിനിയോഗം നടത്തുകയാണെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.