കണ്ണൂര്‍: നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള ചെലവ് നിരീക്ഷണത്തിനായി അഞ്ച് സ്ക്വാഡുകള്‍ പ്രവര്‍ത്തിക്കും. ഫൈ്ളയിങ് സ്ക്വാഡ്, സ്റ്റാറ്റിക് സര്‍വയലന്‍സ് ടീം, വിഡിയോ സര്‍വയലന്‍സ് ടീം, വിഡിയോ വ്യൂവിങ് ടീം, അക്കൗണ്ടിങ് ടീം എന്നീ സ്ക്വാഡുകളും എം.സി.എം.സിയുമാണ് നിരീക്ഷണം നടത്തുക. ഇവയുടെ പ്രവര്‍ത്തനരീതി വിശദീകരിക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് ക്ളാസ് നല്‍കി. അനധികൃതമായി കൊണ്ടുനടക്കുന്ന പണം, മദ്യം, സ്ഫോടകവസ്തുക്കള്‍ എന്നിവ കണ്ടുകെട്ടി ട്രഷറിയില്‍ ഏല്‍പ്പിക്കുകയാണ് ഫൈ്ളയിങ് സ്ക്വാഡിന്‍െറ ജോലി. ഇതിനായി അവധി ദിവസങ്ങളിലുള്‍പ്പെടെ 24 മണിക്കൂറും ട്രഷറി പ്രവര്‍ത്തിക്കും. രേഖകളില്ലാതെ കൊണ്ടുപോകുന്ന 50,000 രൂപക്ക് മുകളിലുള്ള തുകയാണ് കണ്ടുകെട്ടുക. അപ്പീല്‍ സമിതിക്ക് മുന്നില്‍ മതിയായ തെളിവുകള്‍ ഹാജരാക്കിയാല്‍ ഇവ പിന്നീട് തിരിച്ചുനല്‍കും. നിശ്ചിത സ്ഥലങ്ങളില്‍ സ്ഥിരമായി നിന്ന് വാഹന പരിശോധനയും മറ്റും നടത്തുകയാണ് സ്റ്റാറ്റിക്കല്‍ സര്‍വയലന്‍സ് ടീമിന്‍െറ ജോലി. രണ്ട് സ്ക്വാഡ് പ്രവര്‍ത്തനങ്ങളും വിഡിയോഗ്രാഫ് ചെയ്യും. ഫോണ്‍ മുഖേനയോ അല്ലാതെയോ ലഭ്യമാകുന്ന വിവരം അനുസരിച്ച് അരമണിക്കൂറിനകം ഫൈ്ളയിങ് സ്ക്വാഡ് സംഭവസ്ഥലത്തത്തെണം. നിശ്ചിത സമയത്തിനകം എത്തിപ്പെടാന്‍ പ്രയാസമുള്ള സ്ഥലമാണെങ്കില്‍ സ്റ്റാറ്റിക് സര്‍വയലന്‍സ് ടീമിനെയോ ലോക്കല്‍ പൊലീസിനെയോ ആശ്രയിക്കാം. പൊതുയോഗം നടക്കുന്നത് പകര്‍ത്താന്‍ വിഡിയോ സര്‍വയലന്‍സ് ടീമുണ്ടാകും. അവിടെയുള്ള കസേര, മറ്റ് ഉപകരണങ്ങള്‍, വരുന്ന വാഹനങ്ങള്‍, ആളുകള്‍ ഒക്കെ വീഡിയോയില്‍ പകര്‍ത്തി വോയ്സ് റിപ്പോര്‍ട്ട് കൂടി ഉള്‍പ്പെടുത്തുകയാണിവരുടെ ജോലി. ഇത് സൂക്ഷ്മമായി നിരീക്ഷിക്കാന്‍ വിഡിയോ വ്യൂവിങ് ടീമുണ്ട്. ഓരോ ഇനത്തിനും ചെലവ് കണക്കാക്കുന്ന റേറ്റ് ചാര്‍ട്ടുണ്ട്. അതനുസരിച്ച് അക്കൗണ്ടിങ് ടീം നിരക്ക് നിശ്ചയിക്കും. മാധ്യമങ്ങളില്‍ വരുന്ന പരസ്യങ്ങള്‍, പെയ്ഡ് ന്യൂസുകള്‍ എന്നിവ നിരീക്ഷിക്കാന്‍ എം.സി.എം.സി എന്ന കമ്മിറ്റിയും പ്രവര്‍ത്തിക്കുന്നുണ്ട്. ഇതിന്‍െറയൊക്കെ അടിസ്ഥാനത്തില്‍ സ്ഥാനാര്‍ഥികള്‍ ചെലവഴിക്കുന്ന തുക 28 ലക്ഷം കവിയാന്‍ പാടില്ളെന്നാണ് കണക്ക്. തെരഞ്ഞെടുപ്പ് ചെലവ് നിരീക്ഷണം നോഡല്‍ ഓഫിസര്‍ പി.എം. മാണി, കോര്‍മാസ്റ്റര്‍ ട്രെയിനര്‍ ഇ.സൂര്യകുമാര്‍ എന്നിവര്‍ ക്ളാസെടുത്തു. തെരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ സി.സജീവ് സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.