കണ്ണൂര്‍: ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ കുട്ടികള്‍ക്കായി അവധിക്കാല കായിക പരിശീലനം സംഘടിപ്പിക്കും. ഏപ്രില്‍ 16 മുതല്‍ 30 വരെ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലാണ് പരിശീലനം. ഷൂട്ടിങ്, റെസ്ലിങ്, ഫുട്ബാള്‍, ടേബിള്‍ ടെന്നിസ്, ഷട്ടില്‍ ബാഡ്മിന്‍റണ്‍, ജൂഡോ, വോളിബാള്‍, ബാസ്കറ്റ്ബാള്‍, ചെസ്, ബോക്സിങ്, കളരിപ്പയറ്റ്, റോളര്‍ സ്കേറ്റിങ്, കബഡി, വുഷു, ആര്‍ച്ചറി, നെറ്റ്ബാള്‍, നീന്തല്‍, ബാള്‍ ബാഡ്മിന്‍റണ്‍, ടെന്നീസ് എന്നീ ഇനങ്ങളിലാണ് ക്യാമ്പ്. എട്ടുമുതല്‍ 16 വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് പങ്കെടുക്കാം. ക്യാമ്പിനെക്കുറിച്ച് അറിയാന്‍ കണ്ണൂര്‍ സ്പോര്‍ട്സ് കൗണ്‍സിലുമായി ബന്ധപ്പെടണം. ഫോണ്‍: 2700485, 9895830264. 16ന് രാവിലെ 10.30ന് മുണ്ടയാട് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ കലക്ടര്‍ പി. ബാലകിരണ്‍ ഉദ്ഘാടനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.