കുറ്റ്യാട്ടൂര്‍ അരി വിപണിയിലേക്ക്

തളിപ്പറമ്പ്: വിഷുക്കൈനീട്ടമായി ‘കുറ്റ്യാട്ടൂര്‍ അരി’ ചൊവ്വാഴ്ച വിപണിയിലേക്ക്. നാലുവര്‍ഷമായി തരിശിട്ടിരുന്ന അമ്പായതുടിയിലെ ഏഴരഏക്കര്‍ വയലില്‍ പഞ്ചായത്തിലെ 2010-15 കാലത്തെ ഭരണസമിതി അംഗങ്ങളുടെ നേതൃത്വത്തിലാണ് കൃഷിയിറക്കിയത്. കഴിഞ്ഞ നവംബര്‍ 23ന് ഞാറുനട്ട് മാര്‍ച്ച് ഒന്നിന് വിളവെടുത്തു. പന്നിയൂരില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ കൃഷിവിജ്ഞാനകേന്ദ്രത്തിന്‍െറ സാങ്കേതിക സഹായത്തോടെ നാട്ടുകാരുടെ പിന്തുണയിലാണ് കൃഷിയിറക്കിയത്. 80ഓളം കര്‍ഷകരും പഞ്ചായത്തിലെ 13 വിദ്യാലയത്തിലെ വിദ്യാര്‍ഥികളും കീടനാശിനിപ്രയോഗമില്ലാതെ കാര്‍ഷിക ജോലികള്‍ ചെയ്തു. പ്രതീക്ഷക്കപ്പുറം 12 ടണ്‍ അരി ലഭിച്ചു. മെതിച്ചെടുത്ത നെല്ല് പാലക്കാട്ടെ മില്ലിലത്തെിച്ചാണ് തവിട് നീക്കംചെയ്യാതെ കുത്തിയെടുത്തത്. വിപണനോദ്ഘാടനം ചൊവ്വാഴ്ച രാവിലെ 10.30ന് കണ്ണൂര്‍ പൊലീസ് മൈതാനിയിലെ വിഷ രഹിത പച്ചക്കറി സ്റ്റാളില്‍ കലക്ടര്‍ പി. ബാലകിരണ്‍ നിര്‍വഹിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.