കണ്ണൂരില്‍ വെടിക്കെട്ടിന് വിലക്ക്

പാപ്പിനിശ്ശേരി: കൊല്ലം പരവൂരിലെ വെടിക്കെട്ട് ദുരന്തത്തിന്‍െറ പശ്ചാത്തലത്തില്‍ കണ്ണൂര്‍ ജില്ലയിലെ വിവിധ കാവുകളിലെ വെടിക്കെട്ടുകള്‍ക്ക് പൊലീസ് വിലക്ക്. അഴീക്കോട് പാലോട്ട് കാവ്, കീച്ചേരി പാലോട്ട് കാവ്, ചെറുകുന്ന് അന്നപൂര്‍ണേശ്വരി ക്ഷേത്രം എന്നിവിടങ്ങളിലെ വെടിക്കെട്ടിന് വിലക്ക് ഏര്‍പെടുത്തി. വളപട്ടണം, കണ്ണപുരം പൊലീസ് സ്റ്റേഷനുകളില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ഈ ക്ഷേത്രങ്ങളിലെ ഉത്സവത്തിന് ദിവസങ്ങള്‍ നീളുന്ന വെടിക്കെട്ട് എല്ലാ വര്‍ഷവും നടക്കാറുണ്ട്. ഇത്തവണ അനുമതി നല്‍കില്ളെന്നും അനുമതിയില്ലാതെ വെടിക്കെട്ട് നടത്തിയാല്‍ ക്ഷേത്ര ഭാരവാഹികള്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കുമെന്നും പൊലീസ് അറിയിച്ചു. ചെറുകുന്നില്‍ കഴിഞ്ഞ വര്‍ഷത്തെ വെടിക്കെട്ടിനിടെ ഗുണ്ട് പൊട്ടി ഒരാള്‍ മരിച്ചിരുന്നു. പൊടിക്കുണ്ടില്‍ വീട്ടില്‍ സൂക്ഷിച്ച സ്ഫോടക വസ്തു പൊട്ടിത്തെറിച്ചതും ഈയിടെയാണ്. അതേസമയം, ചെറുകുന്ന് അമ്പലം ഭാരവാഹികള്‍ വെടിക്കെട്ടിന് അനുമതി തേടി ജില്ലാ കലക്ടറെ കാണാന്‍ തീരുമാനിച്ചതായി അറിയുന്നു.വിഷു പ്രമാണിച്ച് ജില്ലയില്‍ കനത്ത തോതിലാണ് പടക്കം വില്‍പന നടക്കുന്നത്. ജില്ലയില്‍ നാനൂറിലധികം അംഗീകൃത ചില്ലറ വില്‍പന പടക്കകടകളും പതിനൊന്നോളം വലിയ കടകളുമാണുള്ളതെന്നാണ് ഒൗദ്യോഗിക കണക്ക്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.