ഗളസ് തനതു ഭക്ഷ്യവിഭവ മേള സമാപിച്ചു

പയ്യന്നൂര്‍: ഏഴിലോട് സ്പെയ്സിന്‍െറ നേതൃത്വത്തില്‍ ഏഴിലോട് നടന്ന ത്രിദിന ഗളസ് തനതു ഭക്ഷ്യവിഭവ മേളക്ക് തിരശ്ശീല വീണു. കേരളത്തിന്‍െറ തീന്‍മേശയിലേക്ക് പഴയ നാടന്‍ ഭക്ഷ്യവിഭവങ്ങള്‍ തിരിച്ചു കൊണ്ടുവരേണ്ടതിന്‍െറ ആവശ്യകത അടിവരയിട്ട മേളയുടെ സമാപന സമ്മേളനം സംവിധായകന്‍ മനോജ് കാന ഉദ്ഘാടനം ചെയ്തു. മനുഷ്യന്‍െറ ജീവിതത്തെ തന്നെ അപകടത്തിലേക്ക് നയിക്കുന്ന കൃത്രിമ ഭക്ഷണ പദാര്‍ഥങ്ങള്‍ക്കു പകരം നമ്മുടെ നാടന്‍ വിഭവങ്ങളിലേക്ക് തിരിഞ്ഞു നടക്കേണ്ടത് അനിവാര്യമാണെന്ന് മനോജ് കാന പറഞ്ഞു. പി.വി. ഹരിദാസന്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ കാളകളെ ഉപയോഗിച്ച് നിലമുഴുന്ന കര്‍ഷകരെ ആദരിച്ചു. എം.പി. ഉണ്ണികൃഷ്ണന്‍, പവിത്രന്‍ കോത്തില, വി. വാസുദേവന്‍ നമ്പൂതിരി തുടങ്ങിയവര്‍ സംസാരിച്ചു. കെ. നാരായണന്‍ സ്വാഗതം പറഞ്ഞു. വിവിധ തരം കാച്ചില്‍, മരച്ചീനി, മധുരക്കിഴക്ക്, നാടന്‍ പഴങ്ങള്‍, ധാന്യങ്ങള്‍ തുടങ്ങിയവയുടെ പ്രദര്‍ശനവും വിപണനവും നടന്നു. വിത്തുകള്‍, ചെടികള്‍ എന്നിവയുടെ കൈമാറ്റവും നടന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.