ക്രിമിനല്‍ ജുഡീഷ്യല്‍ സ്റ്റാഫ് അസോസിയേഷന്‍ ജില്ലാ സമ്മേളനം

കണ്ണൂര്‍: സിവില്‍, ക്രിമിനല്‍ കോടതികളുടെ സംയോജനം വേഗത്തിലാക്കണമെന്ന് കേരള ക്രിമിനല്‍ ജുഡീഷ്യല്‍ സ്റ്റാഫ് അസോസിയേഷന്‍ ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. കോടതികളുടെ അടിസ്ഥാന സൗകര്യം വര്‍ധിപ്പിക്കണമെന്നും കമ്പ്യൂട്ടറൈസേഷന്‍ നടപടികള്‍ ത്വരിതപ്പെടുത്തണമെന്നും ആവശ്യപ്പെട്ടു. കണ്ണൂര്‍ കോര്‍പറേഷന്‍ മേയര്‍ ഇ.പി. ലത ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്‍റ് കെ. ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ഡിസ്ട്രിക് പ്ളീഡര്‍ ആന്‍ഡ് പബ്ളിക് പ്രോസിക്യൂട്ടര്‍ അഡ്വ. തങ്കച്ചന്‍ മാത്യു മുഖ്യാതിഥിയായിരുന്നു. കെ.സി.ജെ.എസ്.എ സംസ്ഥാന ജനറല്‍ സെക്രട്ടറി എം. ബാലസുബ്രഹ്മണ്യം, സംസ്ഥാന ട്രഷറര്‍ പി. ദിലീപ്കുമാര്‍, കണ്ണൂര്‍ ബാര്‍ അസോസിയേഷന്‍ പ്രസിഡന്‍റ് അഡ്വ. സി.കെ. രത്നാകരന്‍, അഡ്വക്കറ്റ് ക്ളര്‍ക്ക് അസോസിയേഷന്‍ ജില്ലാ പ്രസിഡന്‍റ് പി.പി. കൃഷ്ണന്‍, വിനോദ്, സംസ്ഥാന കമ്മിറ്റിയംഗം എ.പി.കെ. അരവിന്ദാക്ഷന്‍, പി.പി. സചീന്ദ്രന്‍, എ.കെ. ജയ്കുമാര്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി വി.സി. ജയരാജ് സ്വാഗതവും ജില്ലാ വൈസ് പ്രസിഡന്‍റ് വി. നാരായണന്‍ നന്ദിയും പറഞ്ഞു. യാത്രയയപ്പ് സമ്മേളനവും എന്‍ഡോവ്മെന്‍റ് വിതരണവും തലശ്ശേരി ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് പി.വി. അനീഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു. അഡീഷനല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് പി. സെയ്തലവി, കണ്ണൂര്‍ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് എ.വി. ഉണ്ണികൃഷ്ണന്‍, കണ്ണൂര്‍ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കെ.കെ. ലെനിന്‍ദാസ് എന്നിവര്‍ സംസാരിച്ചു. ജില്ലാ ജോയന്‍റ് സെക്രട്ടറി ടി.എ. സജിമോന്‍ സ്വാഗതം പറഞ്ഞു. കുടുംബ സംഗമം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി വി.ജി. അനില്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.