ആലക്കോട്: പിടികിട്ടാപ്പുള്ളിയായി കോടതി പ്രഖ്യാപിച്ച യുവാവിനെ പിടികൂടാനത്തെിയ പൊലീസിനെ ബന്ധുക്കള്‍ ആക്രമിച്ചതിന് ആലക്കോട് പൊലീസ് കേസെടുത്തു. അക്രമത്തില്‍ രണ്ട് പൊലീസുകാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. വ്യാഴാഴ്ച രാത്രി 10ഓടെയാണ് സംഭവം. ഉദയഗിരി പഞ്ചായത്തിലെ താളിപ്പാറയിലെ രാജേഷിനെ (33) പിടികൂടാനത്തെിയ പാലക്കാട് സൗത് പൊലീസ് സ്റ്റേഷനിലെ ജിന പ്രസാദ്, ആലക്കോട് പൊലീസ് സ്റ്റേഷനിലെ രാമകൃഷ്ണന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. പാലക്കാട് സി.ജെ.എം കോടതിയിലുള്ള വഞ്ചനക്കേസില്‍ പ്രതിയായ രാജേഷ് ഹാജരാകാത്തതിനെ തുടര്‍ന്നാണ് പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചത്. താളിപ്പാറയിലെ വീട്ടില്‍ ഇയാള്‍ ഉണ്ടെന്ന വിവരത്തെ തുടര്‍ന്ന് ആലക്കോട് എസ്.ഐ ടി.വി. അശോകന്‍െറ നേതൃത്വത്തില്‍ പൊലീസ് സംഘം എത്തിയെങ്കിലും വീട്ടുകാര്‍ വാതില്‍ തുറന്നില്ല. പൊലീസ് ബലമായി വാതില്‍ തുറക്കുമെന്നായതോടെ രാജേഷിന്‍െറ മാതാവ് വെട്ടുകത്തിയുമായി പൊലീസിനെ ആക്രമിക്കാന്‍ ശ്രമിച്ചെന്നും തുടര്‍ന്ന് രാജേഷിന്‍െറ ബന്ധു പ്രതീഷ് വീട്ടിലത്തെി പൊലീസുകാരെ ആക്രമിച്ചെന്നുമാണ് കേസ്. ഇതിനിടയില്‍ പ്രതി ഓടിരക്ഷപ്പെട്ടു. പൊലീസിന്‍െറ ഒൗദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിന് രണ്ടുപേര്‍ക്കുമെതിരെ കേസെടുത്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.