ജില്ലാ ആശുപത്രിക്കു സമീപം ആല്‍മരത്തിന് തീപിടിച്ചു

കണ്ണൂര്‍: ജില്ലാ ആശുപത്രി മോര്‍ച്ചറിക്കു മുന്നിലെ ആല്‍മരം കത്തിനശിച്ചു. വെള്ളിയാഴ്ച വൈകീട്ട് ഏഴുമണിയോടെയാണ് തീപടര്‍ന്നു പിടിച്ച വിവരം ഫയര്‍സ്റ്റേഷന്‍ അധികൃതര്‍ അറിയുന്നത്. ഇവരത്തെി തീയണക്കുമ്പോഴേക്കും പാതി ഉണങ്ങിയ അടിഭാഗം കത്തിത്തീര്‍ന്നിരുന്നു. പടര്‍ന്ന് പന്തലിച്ച് തണല്‍ നല്‍കിയിരുന്ന ഈ ആല്‍മരത്തെ ഇല്ലാതാക്കാന്‍ ചിലര്‍ മനപ്പൂര്‍വം നടത്തിയ ശ്രമങ്ങളാണിതെന്നും ചുവട്ടില്‍ മാലിന്യമിട്ടു കത്തിക്കുന്നത് പതിവാണെന്നും വൃക്ഷസ്നേഹികള്‍ പറയുന്നു. സമീപത്തെ നിരവധി കടകളുടെ കാഴ്ചമറക്കുന്ന രീതിയില്‍ വളര്‍ന്നതുകാരണമാണ് മരം ഇല്ലാതാക്കാന്‍ ശ്രമിച്ചതിനു കാരണമെന്നും ഇവര്‍ ചൂണ്ടിക്കാണിക്കുന്നു. മാലിന്യമിട്ട് കത്തിച്ചതു കാരണം ആല്‍മരത്തിന്‍െറ ശിഖരങ്ങള്‍ നേരത്തെ തന്നെ ഉണങ്ങിയിരുന്നു. കടഭാഗത്തോട് ചേര്‍ന്ന പച്ചപ്പുണ്ടായിരുന്നുവെങ്കിലും ഇന്നലത്തെ തീപിടിത്തത്തില്‍ ഇത് തീരെ ഉണങ്ങിപ്പോയി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.