ധര്‍മശാലയില്‍ ദുരന്തനിവാരണ സേനയുടെ മോക് ഡ്രില്‍

ധര്‍മശാല: കേരള പൊലീസിന്‍െറ ദുരന്തനിവാരണ സേനയുടെ നേതൃത്വത്തില്‍ ധര്‍മശാല കേന്ദ്രീയ വിദ്യാലയത്തില്‍ മോക്ക് റസ്ക്യൂ ഓപറേഷനും ബോധവത്കരണ ക്ളാസും സംഘടിപ്പിച്ചു. എ.ഡി.ജി.പി ദിനേന്ദ്ര കശ്യപ് ഉദ്ഘാടനം ചെയ്തു. കേരള ദുരന്തനിവാരണ സേനാ കമാന്‍ഡന്‍റ് എ.വി. ജോര്‍ജ് അധ്യക്ഷത വഹിച്ചു. ജില്ലാ പൊലീസ് മേധാവി പി. ഹരിശങ്കര്‍, കെ.എ.പി. കമാന്‍ഡന്‍റ് കെ.പി. ഫിലിപ്പ്, കേന്ദ്രീയ വിദ്യാലയം പ്രിന്‍സിപ്പല്‍ രമേശ് കുമാര്‍, കെ.പി. തങ്കപ്പന്‍, ശ്രീനന്ദ് തുടങ്ങിയവര്‍ സംസാരിച്ചു. വിവിധ ബോധവത്കരണ ക്ളാസുകള്‍ക്ക് ഹരികുമാര്‍, കെ. രാജന്‍ എന്നിവര്‍ നേതൃത്വം നല്‍കി. സംസ്ഥാനത്തെ എല്ലാ പൊലീസ് യൂനിറ്റുകളിലും റാപിഡ് റെസ്പോണ്‍സ് ആന്‍ഡ് റസ്ക്യൂ ഫോഴ്സ് രൂപവത്കരിക്കുന്നതിന്‍െറ മുന്നോടിയായാണ് കണ്ണൂര്‍ ജില്ലയില്‍ ഇത്തരം പരിപാടികള്‍ സംഘടിപ്പിച്ചത്. പൊതുജനങ്ങളിലും വിദ്യാര്‍ഥികളിലും ബോധവത്കരണം വ്യാപിപ്പിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.