ആര്‍.എസ്.എസ് അക്രമം: ഉളിക്കലില്‍ ഹര്‍ത്താല്‍ പൂര്‍ണം

ഇരിട്ടി: വയത്തൂരില്‍ ആര്‍.എസ്.എസുകാര്‍ സി.പി.എം പ്രവര്‍ത്തകരെ ആക്രമിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് ഉളിക്കലില്‍ ഇടതു മുന്നണി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പൂര്‍ണം. ഉളിക്കല്‍, മണിക്കടവ്, നുച്യാട്, കാലാങ്കി, വട്ട്യാം തോട്, പരിക്കളം, മണിപ്പാറ, കോളിത്തട്ട് എന്നിവിടങ്ങളില്‍ കടകളും ഹോട്ടലുകളും അടഞ്ഞുകിടന്നു. ചൊവ്വാഴ്ച രാത്രി വയത്തൂര്‍ അമ്പലത്തിനടുത്ത തെരുവുവിളക്ക് ഓഫ് ചെയ്തതുമായി ബന്ധപ്പെട്ട് സി.പി.എം-ആര്‍.എസ്്.എസ് പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ വാക്തര്‍ക്കം അക്രമത്തില്‍ കലാശിക്കുകയായിരുന്നു. പരിക്കേറ്റ നാല് സി.പി.എം പ്രവര്‍ത്തകര്‍ കണ്ണൂര്‍ എ.കെ.ജി ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ പ്രതിഷേധിച്ച് ഇടതുമുന്നണി പ്രവര്‍ത്തകര്‍ ഉളിക്കല്‍ ടൗണില്‍ പ്രകടനം നടത്തി. ടി. കൃഷ്ണന്‍, പി.പി. അശോകന്‍, ഷണ്‍മുഖന്‍, വി.ജി. പത്മനാഭന്‍ എന്നിവര്‍ നേതൃത്വം നല്‍കി. സംഭവവുമായി ബന്ധപ്പെട്ട് ശ്രീകുമാര്‍, സന്തോഷ്, വിനോദ് എന്നീ ആര്‍.എസ്.എസ് പ്രവര്‍ത്തകരെ ഉളിക്കല്‍ എസ്.ഐ അറസ്റ്റ് ചെയ്തു. സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന വയത്തൂരിലും പരിസര പ്രദേശങ്ങളിലും പൊലീസ് ക്യാമ്പ് ചെയ്തുവരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.