തലശ്ശേരി: മുനിസിപ്പല്‍ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയില്‍ നഗരത്തിലെ ഹോട്ടലുകളില്‍നിന്ന് പഴകിയ ഭക്ഷണ പദാര്‍ഥങ്ങള്‍ പിടികൂടി. സ്റ്റേറ്റ് ബാങ്കിന് സമീപത്തെ ഗ്രീന്‍ ലീഫ്, ഒ.വി റോഡിലെ എംബസി, സുചിത്ര ഹോട്ടല്‍ എന്നിവിടങ്ങളില്‍നിന്നാണ് പഴകിയതും ഉപയോഗയോഗ്യമല്ലാത്തതുമായ ഭക്ഷണസാധനങ്ങള്‍ പിടിച്ചെടുത്തത്. മത്സ്യ സംസ്കരണത്തിനുപയോഗിക്കുന്ന ഐസ്, കൂള്‍ബാറുകളില്‍ ശീതളപാനീയത്തിന് ഉപയോഗിക്കുന്നതായി പരാതി ലഭിച്ചതിനാല്‍ മാക്കൂട്ടം ഭാഗത്തെ ടെല്‍കോ,സതേണ്‍ സ്റ്റാള്‍ എന്നീ ഐസ് പ്ളാന്‍റുകളിലും പരിശോധന നടത്തി. പ്ളാന്‍റില്‍ ഉപയോഗിക്കുന്ന വെള്ളം പരിശോധിച്ച് റിപ്പോര്‍ട്ട് ഹാജരാക്കാന്‍ നോട്ടീസ് നല്‍കി. റിപ്പോര്‍ട്ട് ലഭിക്കുന്നതുവരെ കൂള്‍ബാറുകളില്‍ ഐസ് വിതരണം നടത്തരുതെന്ന് നിര്‍ദേശവും നല്‍കി. സര്‍ക്കാര്‍ നിരോധിച്ച 40 മൈക്രോണില്‍ താഴെയുള്ള പ്ളാസ്റ്റിക് കാരി ബാഗുകള്‍ പിടിച്ചെടുത്തു. ഇവ കണ്ടെടുത്ത കടകള്‍ക്ക് നോട്ടീസ് നല്‍കി. പരിശോധനക്ക് നഗരസഭ ഹെല്‍ത് സൂപ്പര്‍വൈസര്‍ കെ. ദിവാകരന്‍, എച്ച്.ഐമാരായ തുളസീധരന്‍, അരുള്‍, ജെ.എച്ച്.ഐ റിഷാദ് എന്നിവര്‍ നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.