കണ്ണൂര്‍: തലശ്ശേരിയിലെ സി.പി.എം നേതാക്കള്‍ക്ക് കേസും അക്രമവും കാരണം വികസന പ്രവര്‍ത്തനങ്ങള്‍ക്ക് സമയം ചെലവഴിക്കാനാവുന്നില്ളെന്ന് എ.പി. അബ്ദുല്ലക്കുട്ടി എം.എല്‍.എ. സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് ശേഷം കണ്ണൂരില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തലശ്ശേരിയും ജനങ്ങളും ചരിത്രപരമായി ഏറെ സ്മാര്‍ട്ടാണ്. പക്ഷേ ഇടുങ്ങിയ റോഡുകളും സങ്കുചിത രാഷ്ട്രീയ കാഴ്ചപ്പാടുകളും അക്രമവും വികസനമുരടിപ്പും കാരണം ജനം പൊറുതിമുട്ടുകയാണ്. സമാധാനമുണ്ടെങ്കിലേ വികസനം ഉണ്ടാവുകയുള്ളൂ. കണ്ണൂര്‍ മാതൃകയില്‍ തലശ്ശേരിയെ പുരോഗതിയിലത്തെിക്കും -അദ്ദേഹം പറഞ്ഞു. ഭരണത്തുടര്‍ച്ചക്കു വേണ്ടി കൂടുതല്‍ സീറ്റുകള്‍ നേടുകയെന്ന തീരുമാനത്തിന്‍െറ ഭാഗമായാണ് താന്‍ തലശ്ശേരിയിലേക്കും സുധാകരന്‍ ഉദുമയിലേക്കും മാറിയതെന്നും അബ്ദുല്ലക്കുട്ടി പറഞ്ഞു. കണ്ണൂരില്‍നിന്ന് മാറ്റിയതിനു പിന്നില്‍ ഗ്രൂപ് താല്‍പര്യമാണോയെന്ന ചോദ്യത്തിന് അദ്ദേഹം മറുപടി നല്‍കിയില്ല. സതീശന്‍ പാച്ചേനി ഗ്രൂപ് മാറി കണ്ണൂര്‍ സീറ്റ് നേടിയതിനാലാണോ മണ്ഡലം മാറേണ്ടി വന്നത്, കോണ്‍ഗ്രസില്‍ ഒറ്റപെടുന്നുണ്ടോ തുടങ്ങിയ ചോദ്യങ്ങള്‍ക്കും മറുപടി പറയാതെ ഒഴിഞ്ഞുമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.