പഴയങ്ങാടി: വിവിധ കേസുകളുമായി ബന്ധപ്പെട്ട് പിടികൂടിയ വാഹനങ്ങള്‍ എവിടെ പാര്‍ക്ക് ചെയ്യണമെന്നറിയാതെ നട്ടം തിരിയുകയാണ് പഴയങ്ങാടി പൊലീസ്. പിടികൂടിയ വാഹനങ്ങളുടെ ബാഹുല്യം കൊണ്ട് സ്റ്റേഷന്‍ വളപ്പില്‍ നിന്ന് തിരിയാനിടമില്ലാതായതോടെ ഒരു വര്‍ഷം മുമ്പ് വാഹനങ്ങള്‍ ചക്കരകല്ലിലേക്ക് മാറ്റിയിരുന്നു. നൂറിലധികം വാഹനങ്ങള്‍ അന്ന് മാറ്റിയെങ്കിലും വര്‍ഷം കഴഞ്ഞതോടെ വീണ്ടും പഴയപടിയായി. വാഹനങ്ങള്‍ നിര്‍ത്തിയിടാനാവാത്തതിനാല്‍ വാഹനങ്ങള്‍ക്ക് മുകളില്‍ വാഹനം കയറ്റി അട്ടി വെച്ച് സൂക്ഷിക്കുകയായിരുന്നു. ഇതും പരിധി വിട്ടതോടെ പഴയങ്ങാടി മുട്ടം റോഡില്‍ സ്റ്റേഷന് സമീപത്തായി വാഹനങ്ങള്‍ നിര്‍ത്തിയിടുകയാണ്.പിടികൂടിയതില്‍ ഭൂരിഭാഗവും മണല്‍ കടത്തുമായി ബന്ധപ്പെട്ടവയാണ്. പിടിച്ചെടുത്ത വാഹനങ്ങളുടെ ഉടമകള്‍ പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെടുന്നതും അപൂര്‍വമാണ്. കസ്റ്റഡിയിലെടുത്ത വാഹനങ്ങളില്‍ ഒട്ടു മിക്കതും അന്യ സംസ്ഥാനങ്ങളില്‍ നിന്ന് കുറഞ്ഞ വിലക്ക് ഏതെങ്കിലും രീതിയില്‍ ഒപ്പിച്ചെടുത്തതും മോഷ്ടിക്കപ്പെട്ടതുമാണ്. ഒട്ടു മിക്ക വാഹനങ്ങളുടെ രജിസ്ട്രേഷനും വ്യാജ പേരുകളിലാണെങ്കില്‍ പലതിന്‍െറയും നമ്പര്‍ പ്ളേറ്റുകള്‍ വ്യാജമാണ്. അപകടത്തില്‍ പെട്ട് ഉപേക്ഷിച്ച വാഹനങ്ങള്‍ താല്‍ക്കാലികമായി ഓടിക്കാവുന്ന പരുവത്തിലാക്കി പൊലീസ് പിടികൂടിയാല്‍ ഉപേക്ഷിക്കാനുള്ള തയാറെടുപ്പില്‍ ഉപയോഗിക്കുന്നവരും നിരവധി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.