കണ്ണൂര്‍: ജില്ലയിലെ സ്വകാര്യ ബസ് തൊഴിലാളികള്‍ ഏപ്രില്‍ ആറു മുതല്‍ പണിമുടക്കുമെന്ന ട്രേഡ് യൂനിയന്‍ നേതാക്കളുടെ പ്രസ്താവന തികച്ചും നിയമവിരുദ്ധവും ബാലിശവുമാണെന്ന് കണ്ണൂര്‍ ഡിസ്ട്രിക്ട് ബസ് ഓപറേറ്റേഴ്സ് അസോസിയേഷന്‍ കോഓഡിനേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ വി.ജെ. സെബാസ്റ്റ്യന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ബോണസ് ആക്ടിലെ ഭേദഗതിയനുസരിച്ച് 20ഉം അതില്‍ കൂടുതലും തൊഴിലാളികളുള്ള സ്ഥാപനങ്ങള്‍ മാത്രമേ ബോണസ് ആക്ടിന്‍െറ പരിധിയില്‍ വരുകയുള്ളൂ. മറ്റ് സ്ഥാപനങ്ങളിലൊക്കെ ഫെസ്റ്റിവല്‍ അലവന്‍സ് മാത്രമാണ് നല്‍കേണ്ടത്. എന്നാല്‍ ട്രേഡ് യൂനിയന്‍, അസോസിയേഷനുകള്‍ക്ക് നല്‍കിയ നോട്ടീസില്‍ 20 ശതമാനം ബോണസും അഞ്ച് ശതമാനം എക്സ്ഗ്രേഷ്യയും നല്‍കണമെന്നാണ് ആവശ്യം. നിയമപരമല്ലാത്ത ആവശ്യങ്ങളുന്നയിച്ച് പണിമുടക്കിന് ആഹ്വാനം ചെയ്യുന്നത് നിയമവിരുദ്ധമാണ്. വിഷു ആഘോഷിക്കുന്നതിന് ജില്ലയിലെ മുഴുവന്‍ ബസ് തൊഴിലാളികള്‍ക്കും ഫെസ്റ്റിവല്‍ അലവന്‍സ് നല്‍കാന്‍ ബസ് ഉടമകള്‍ തയാറാണ്. ആറിന് നടത്തുന്ന സമരത്തില്‍നിന്നും തൊഴിലാളികള്‍ പിന്മാറണമെന്ന് അവര്‍ ആവശ്യപ്പെട്ടു. യൂനിയന്‍െറ ഡിമാന്‍ഡുകള്‍ക്കെതിരെ അസോസിയേഷന്‍ ഹൈകോടതിയില്‍ കേസ് ഫയല്‍ ചെയ്തിട്ടുണ്ട്. കോടതിയുടെ നോട്ടീസ് എല്ലാ യൂനിയനുകള്‍ക്കും ജില്ലാ ലേബര്‍ ഓഫിസര്‍ക്കും കോടതി തന്നെ നേരിട്ട് നല്‍കിയിട്ടുണ്ട്. ബോണസ് നല്‍കണമെന്ന് കോടതി പറഞ്ഞാല്‍ അംഗീകരിക്കാന്‍ തയാറാണ്. സ്വകാര്യ ബസുകള്‍ അവശ്യ സര്‍വിസുകളായി പ്രഖ്യാപിച്ച സാഹചര്യത്തില്‍ 15 ദിവസത്തെ മുന്‍കൂര്‍ നോട്ടീസ് പോലും നല്‍കാതെ മസില്‍ പവര്‍ ഉപയോഗിച്ച് സമരം ചെയ്ത് കാര്യങ്ങള്‍ നേടിയെടുക്കാമെന്ന ട്രേഡ് യൂനിയന്‍െറ നിലപാട് അപലപനീയമാണ്. കോടതി തീരുമാനം വരുന്നതുവരെ ചര്‍ച്ചകള്‍ മാറ്റിവെക്കണമെന്നാവശ്യപ്പെട്ട് ജില്ലാ ലേബര്‍ ഓഫിസര്‍ക്ക് കത്ത് നല്‍കിയതിന്‍െറ അടിസ്ഥാനത്തിലാണ് മാര്‍ച്ച് 30ന് നടക്കുന്ന ചര്‍ച്ചയില്‍ പങ്കെടുക്കാതിരുന്നത്. ബോണസ് നല്‍കാന്‍ നിയമപരമായി ബാധ്യതയുണ്ടെന്ന് ട്രേഡ് യൂനിയന്‍ തെളിയിച്ചാല്‍ നല്‍കാന്‍ തയാറാണെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ കെ. ഗംഗാധരന്‍, എം.വി. വത്സലന്‍, കെ. രാജ്കുമാര്‍, പി.കെ. പവിത്രന്‍ എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.