കണ്ണൂര്‍: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥി നിര്‍ണയത്തെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ കണ്ണൂരിലും പോസ്റ്റര്‍ വിവാദം. അബ്ദുല്ലക്കുട്ടിയെ തലശ്ശേരിയിലേക്ക് മാറ്റി സതീശന്‍ പാച്ചേനിയെ കണ്ണൂരില്‍ സ്ഥാനാര്‍ഥിയായി നിശ്ചയിച്ചുവെന്ന തീരുമാനം പുറത്തായതോടെയാണ് സുധാകരനും സതീശന്‍ പാച്ചേനിക്കുമെതിരായുള്ള പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. ആര്‍.ടി ഓഫിസ്, തോട്ടട, കണ്ണൂര്‍ സിറ്റി എന്നിവിടങ്ങളിലാണ് ഫ്ളക്സ് ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടത്. ജയിക്കാനായി ജനിച്ചവനെ മാറ്റി തോല്‍ക്കാനായി ജനിച്ചവനെ എന്തിനുവേണ്ടി? സുധാകരാ.. എന്നാണ് പോസ്റ്ററുകളില്‍ എഴുതിയിരിക്കുന്നത്. അബ്ദുല്ലക്കുട്ടിയുടെ ചിത്രം സഹിതമുള്ള പോസ്റ്ററുകള്‍ കോണ്‍ഗ്രസ് രക്ഷകര്‍ എന്ന പേരിലാണ് പതിച്ചത്. 2009ല്‍ നടന്ന ഉപതെരഞ്ഞെടുപ്പിലും 2011ല്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിലുമാണ് അബ്ദുല്ലക്കുട്ടി യു.ഡി.എഫ് പ്രതിനിധിയായി കണ്ണൂര്‍ മണ്ഡലത്തില്‍ വിജയിച്ചത്. സി.പി.എമ്മിലായിരുന്ന അബ്ദുല്ലക്കുട്ടിയെ യു.ഡി.എഫ് പാളയത്തിലത്തെിക്കുന്നതില്‍ കെ. സുധാകരന്‍ നിര്‍ണായക പങ്കുവഹിച്ചിരുന്നു. എന്നാല്‍, ഇക്കുറി അബ്ദുല്ലക്കുട്ടിക്ക് കണ്ണൂര്‍ സീറ്റ് നല്‍കുന്നതിന് കെ. സുധാകരന്‍ എതിരായിരുന്നുവെന്നാണ് ആരോപണം. അതേസമയം, കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗ് സ്ഥാനാര്‍ഥികളെ പരാജയപ്പെടുത്തിയ കോണ്‍ഗ്രസ് നേതാവായ സതീശന്‍ പാച്ചേനിയെ ബഹിഷ്കരിക്കണമെന്നാവശ്യപ്പെട്ടുള്ള മുസ്ലിം ലീഗിന്‍െറ പേരിലുള്ള കൈയെഴുത്ത് പോസ്റ്ററുകളും നഗരത്തില്‍ ചില പ്രദേശങ്ങളില്‍ പതിച്ചിട്ടുണ്ട്. ഈ പോസ്റ്ററുകള്‍ തിങ്കളാഴ്ച ഉച്ചയാകുമ്പോള്‍ തന്നെ ഒരു വിഭാഗം എടുത്തുമാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.