പ്രചാരണവുമായി പിണറായി ജന്മനാട്ടില്‍

അഞ്ചരക്കണ്ടി: ധര്‍മടം നിയോജക മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പിണറായി വിജയന്‍ പ്രചാരണവുമായി ജന്മനാട്ടില്‍. ഞായറാഴ്ച അഞ്ചരക്കണ്ടി, ഇരിവേരി ലോക്കലുകളില്‍ പര്യടനം നടത്തി. രാവിലെ 10 മണിക്ക് കുഴിമ്പാലോട് മെട്ടയിലാണ് പ്രചാരണ പരിപാടികള്‍ക്ക് തുടക്കമിട്ടത്. അഞ്ചരക്കണ്ടി ലോക്കലിലെ കുഴിമ്പാലോട് മെട്ട, പാലക്കീഴ്, എക്കാല്‍, പാളയം, പലേരി, ഓടത്തില്‍ പീടിക, കാമത്തേ്, കവിന്മൂല എന്നീ ബൂത്തുകളിലാണ് ആദ്യ പര്യടനം നടത്തിയത്. ഇരിവേരി ലോക്കലിലെ ഇരിവേരി, കെളോത്ത്ചാല്‍, ശ്രീധരന്‍ പീടിക, മിടാവിലോട് എന്നിവിടങ്ങളില്‍ പര്യടനം നടത്തി ഹസ്സന്‍ പീടികയില്‍ സമാപിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിലും പ്രതിഭകളെ ആദരിക്കുകയും അപകടത്തില്‍ മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിക്കുകയും ചെയ്തു. കുറുങ്കുഴല്‍ വാദ്യാര്‍ ഓടത്തില്‍ പീടികയിലെ യു.കെ. കുഞ്ഞിരാമന്‍ വൈദ്യരെ പിണറായി വിജയന്‍ പൊന്നാടയണിയിച്ച് ആദരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.