കേളകം: ജൈവ വൈവിധ്യങ്ങളുടെ കേന്ദ്രമായ ആറളം വന്യജീവി സങ്കേതത്തില്‍ വന്‍ തീപിടിത്തം. നരിക്കടവ് സെക്ഷനിലാണ് ചീങ്കണ്ണിപ്പുഴയുടെ അതിര്‍ത്തി മുതല്‍ ഉള്‍വനത്തിലേക്ക് തീപടര്‍ന്നത്. മുളങ്കൂട്ടങ്ങളില്‍ തീപടരുകയും ഏക്കര്‍ കണക്കിന് അടിക്കാടുകള്‍ കത്തിനശിക്കുകയും ചെയ്തു. ഉച്ചക്കുശേഷം ഒന്നരയോടെയാണ് വനത്തില്‍ തീപിടിത്തം ശ്രദ്ധയില്‍പെട്ടത്. ചീങ്കണ്ണിപ്പുഴയിലെ മുട്ടുമാറ്റി അതിര്‍ത്തി മുതല്‍ വനത്തിലെ മീന്‍മുട്ടി റോഡിനു സമീപം വരെ 200 മീറ്റര്‍ ചുറ്റളവില്‍ തീ പടര്‍ന്നുപിടിച്ചു. അസി. വാര്‍ഡന്‍ വി. മധുസൂദനന്‍െറ നേതൃത്വത്തില്‍ വനം ഉദ്യോഗസ്ഥരും വാച്ചര്‍മാരും ഉള്‍പ്പെടെ ഇരുപത്തഞ്ചോളം പേര്‍ മണിക്കൂറുകള്‍ നടത്തിയ കഠിനശ്രമത്തിന്‍െറ ഫലമായാണ് നിയന്ത്രണവിധേയമായത്. അതിനാല്‍ വന്‍ ദുരന്തം ഒഴിവായി. സംഭവമറിഞ്ഞ് നാട്ടുകാരും വനത്തിലേക്ക് ഓടിയത്തെി. പേരാവൂരില്‍നിന്ന് ഫയര്‍ഫോഴ്സ് എത്തിയപ്പോഴേക്കും തീ നിയന്ത്രണവിധേയമായിരുന്നു. അസിസ്റ്റന്‍റ് സ്റ്റേഷന്‍ ഓഫിസര്‍ സി. ശശി, ലീഡിങ് ഫയര്‍മാന്‍ പ്രദീപ് പുത്തലത്ത്, സി.കെ. ജോണ്‍സന്‍, സനല്‍, സുധീഷ്, ചന്ദ്രന്‍, രമേശ് തുടങ്ങിയവരടങ്ങുന്ന സംഘം കൂടുതല്‍ പ്രദേശങ്ങളിലേക്ക് തീപടരുന്നത് തടഞ്ഞു. തീപുകഞ്ഞ മരത്തടികളില്‍ വെള്ളം പമ്പുചെയ്തു. ഉള്‍വനത്തില്‍ വീണ്ടും തീപടരാതിരിക്കാന്‍ വെള്ളം സ്പ്രേചെയ്തു. ചീങ്കണ്ണിപ്പുഴയില്‍നിന്നാണ് വനത്തിന്‍െറ ഉള്‍ഭാഗത്തേക്ക് വെള്ളമത്തെിച്ചത്. അടിക്കാടുകള്‍ മാത്രമാണ് കത്തിനശിച്ചതെന്നും തീപിടിത്ത കാരണത്തെക്കുറിച്ച് അന്വേഷണം നടത്തുകയാണെന്നും വനം വകുപ്പ് അധികൃതര്‍ ‘മാധ്യമ’ത്തോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.