കണ്ണൂര്‍: കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍െറ ആദര്‍ശം രാഷ്ട്രീയ നാടകമാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും സുധീരനും ചേര്‍ന്ന് ജനങ്ങളെ കബളിപ്പിക്കുകയാണെന്നും കണ്ണൂര്‍ പ്രസ് ക്ളബില്‍ മുഖാമുഖത്തില്‍ അദ്ദേഹം കുറ്റപ്പെടുത്തി. അഞ്ചുവര്‍ഷം അഴിമതിയെക്കുറിച്ച് ഒരക്ഷരം പറയാത്ത വി.എം. സുധീരന്‍ ഇപ്പോള്‍ അഴിമതി വിരുദ്ധനാണെന്ന് വരുത്താന്‍ നാടകം കളിക്കുകയാണ്. നാഷനല്‍ ഹെറാള്‍ഡ് കേസില്‍ അഴിമതിയുടെ കുരുക്കില്‍പെട്ട സോണിയയെയും രാഹുലിനെയും സമീപിച്ചാണ് കേരളത്തിലെ അഴിമതിക്കെതിരെ നടപടി ആവശ്യപ്പെടുന്നത്. ഇതൊക്കെ ജനങ്ങള്‍ തിരിച്ചറിയുന്നുണ്ട്. ഇത്തരം രാഷ്ട്രീയ നാടകങ്ങള്‍ക്കെതിരെ ജനം വിധിയെഴുതും -കാനം പറഞ്ഞു. ബംഗാളില്‍ കോണ്‍ഗ്രസുമായി രാഷ്ട്രീയധാരണയോ ഒരുമിച്ചുള്ള പ്രവര്‍ത്തനമോ ഇടതുമുന്നണി നടത്തുന്നില്ല. ബംഗാളിലെ രാഷ്ട്രീയവും കേരളത്തിലെ തെരഞ്ഞെടുപ്പും തമ്മില്‍ ബന്ധമില്ല. അഴീക്കോട്ടെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി നികേഷ്കുമാര്‍ ഇടതുപക്ഷ വീക്ഷണമുള്ളയാളാണെന്ന് അദ്ദേഹംതന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും അതിനാല്‍ മറ്റു പ്രചാരണങ്ങള്‍ക്ക് അടിസ്ഥാനമില്ളെന്നും ചോദ്യത്തിന് മറുപടിയായി കാനം പറഞ്ഞു. സി.പി.ഐ സ്ഥാനാര്‍ഥി പട്ടികയില്‍ വിദ്യാര്‍ഥികള്‍ മുതല്‍ എല്ലാ വിഭാഗങ്ങളുടെയും പ്രാതിനിധ്യം ഉറപ്പുവരുത്തിയിട്ടുണ്ടെന്നും 15 പേര്‍ പുതുമുഖങ്ങളാണെന്നും അദ്ദേഹം വ്യക്തമാക്കി. സി.പി.ഐ ജില്ലാ സെക്രട്ടറി അഡ്വ. പി. സന്തോഷ്കുമാര്‍, സംസ്ഥാന കമ്മിറ്റിയംഗം സി.പി. സന്തോഷ്കുമാര്‍, ജില്ലാ അസി. സെക്രട്ടറി സി.പി. ഷൈജന്‍ എന്നിവരും സംബന്ധിച്ചു. പ്രസ് ക്ളബ് പ്രസിഡന്‍റ് കെ.ടി. ശശി അധ്യക്ഷത വഹിച്ചു. സി.വി. സാജു സ്വാഗതവും പ്രശാന്ത് പുത്തലത്ത് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.