സ്ഥാനാര്‍ഥിക്കായി തളിപ്പറമ്പില്‍ യു.ഡി.എഫ് പ്രവര്‍ത്തകര്‍ കാത്തിരിക്കുന്നു

തളിപ്പറമ്പ്: ഇടതുപക്ഷവും ബി.ജെ.പിയും സ്ഥാനാര്‍ഥി പര്യടനം നടത്തുമ്പോള്‍, സ്ഥാനാര്‍ഥി ആരെന്നറിയാത്ത അവസ്ഥയിലാണ് തളിപ്പറമ്പിലെ യു.ഡി.എഫ് പ്രവര്‍ത്തകര്‍. ഏത് കക്ഷിയാന്ന് ഇവിടെ മത്സരിക്കുക എന്ന് പോലും ധാരണയില്ലാത്ത അവസ്ഥയാണിവര്‍ക്ക്. യു.ഡി.എഫിലെ സീറ്റ് വിഭജനം പൂര്‍ത്തിയാവാത്തതാണ് തളിപ്പറമ്പില്‍ ആര് എന്ന ചോദ്യത്തിന് ഉത്തരമില്ലാത്തത്. കഴിഞ്ഞ തവണ കേരള കോണ്‍ഗ്രസ് (എം)ലെ ജോബ് മൈക്കിളാണ് യു.ഡി.എഫിനുവേണ്ടി ഇവിടെ മത്സരിച്ചത്. എന്നാല്‍, ഇത്തവണ കേരള കോണ്‍ഗ്രസിന്, വിജയ സാധ്യതയില്ലാത്ത തളിപ്പറമ്പ് വേണ്ടെന്നാണ് പറയുന്നത്. തളിപ്പറമ്പിന് പകരം ജയസാധ്യതയുള്ള മറ്റൊരു സീറ്റിനായാണ് കോണ്‍ഗ്രസിനോട് കേരള കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരിക്കുന്നത്. ബി.ജെ.പി ഇത്തവണ നേരത്തേതന്നെ സ്ഥാനാര്‍ഥി പ്രഖ്യാപനവും പ്രചാരണവും ആരംഭിച്ചു. ബി.ജെ.പിയുടെയും ആര്‍.എസ്.എസിന്‍െറയും സജീവ പ്രവര്‍ത്തകനായ അധ്യാപകന്‍ പി. ബാലകൃഷ്ണനാണ് എന്‍.ഡി.എ മുന്നണി സ്ഥാനാര്‍ഥി. ഇത്തവണ മത്സരിക്കാനില്ളെന്ന് തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പേ പറഞ്ഞ സിറ്റിങ് എം.എല്‍.എ ജയിംസ് മാത്യു തന്നെയാണ് എല്‍.ഡി.എഫിന്‍െറ സ്ഥാനാര്‍ഥി. ശനിയാഴ്ച തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ പൂര്‍ത്തിയാക്കിയ അദ്ദേഹവും ഞായറാഴ്ച മുതല്‍ വോട്ടര്‍മാരെ കാണാന്‍ ഇറങ്ങും. ഇതിനിടയില്‍ കാഴ്ചക്കാരായി നില്‍ക്കുകയാണ് യു.ഡി.എഫ് പ്രവര്‍ത്തകര്‍. കേരള കോണ്‍ഗ്രസ് മത്സരിക്കുന്നില്ളെങ്കില്‍ കോണ്‍ഗ്രസ് ഇവിടെ മത്സരിക്കാനാണ് സാധ്യത. ഡി.സി.സി വൈസ് പ്രസിഡന്‍റ് മുഹമ്മദ് ബ്ളാത്തൂരിന്‍െറയും ജന. സെക്രട്ടറി ടി. ജനാര്‍ദനന്‍െറയും പേരുകള്‍ സ്ഥാനാര്‍ഥിത്വത്തിലേക്ക് ഉയര്‍ന്ന് കേള്‍ക്കുന്നുണ്ട്. ഇരവിപുരം മണ്ഡലം വിട്ടുനല്‍കിയതിന് പകരം മുസ്ലിംലീഗ് തളിപ്പറമ്പ് ആവശ്യപ്പെടാന്‍ ഇടയുണ്ടെന്നും സംസാരമുണ്ട്. അങ്ങനെ വന്നാല്‍ ലീഗിന്‍െറ ജില്ലാ ജനറല്‍ സെക്രട്ടറി അബ്ദുല്‍ കരീം ചേലേരി മത്സരിക്കാനും സാധ്യത. കേരള കോണ്‍ഗ്രസ് തന്നെ മത്സരിക്കാന്‍ തീരുമാനിച്ചാല്‍ ജില്ലാ സെക്രട്ടറി സജി കുറ്റ്യാനിമറ്റത്തിനാണ് സാധ്യത.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.