തലശ്ശേരി: ബലിപെരുന്നാള്‍ തലേന്ന് തലശ്ശേരി നാരങ്ങാപ്പുറത്തെ പൊലീസ് അതിക്രമത്തില്‍ സമഗ്രാന്വേഷണമാവശ്യപ്പെട്ട് മര്‍ചന്‍റ്സ് അസോസിയേഷന്‍ ഭാരവാഹികള്‍ എ.ഡി.ജി.പി എന്‍. ശങ്കര്‍ റെഡ്ഡിക്ക് നിവേദനം നല്‍കി. പൊലീസിന്‍െറ നീതിരഹിതമായ പ്രവര്‍ത്തനങ്ങളെ കുറിച്ച് വിശദീകരിക്കാനും അതിക്രമത്തിന് നേതൃത്വം നല്‍കിയ പൊലീസുകാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടുമാണ് പ്രസിഡന്‍റ് എ.കെ. ആബൂട്ടി ഹാജിയും ജനറല്‍ സെക്രട്ടറി പി. ശിവദാസും എ.ഡി.ജി.പിയെ കണ്ടത്. ഈ ആവശ്യത്തോടൊപ്പം നാശനഷ്ടം സംഭവിച്ചവര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് കൂടി ഉള്‍പ്പെടുത്തി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലക്കും നിവേദനം നല്‍കി. കച്ചവട സ്ഥാപനങ്ങളില്‍ അതിക്രമിച്ചുകയറി സാധനങ്ങള്‍ പൊലീസ് അടിച്ചുതകര്‍ത്തതായി നിവേദനത്തില്‍ ആരോപിച്ചു. ഭീകരാന്തരീക്ഷമാണ് തലശ്ശേരിയില്‍ പൊലീസ് സൃഷ്ടിച്ചത്. തലശ്ശേരി പ്രിന്‍സിപ്പല്‍ എസ്.ഐയും ഒരുസംഘം പൊലീസുകാരുമാണ് ഇത്തരം സംഭവങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. തുടര്‍ന്ന് പെരുന്നാള്‍ ദിവസം രാവിലെ 11ന് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ പൊലീസിനുണ്ടായ വീഴ്ച സമ്മതിച്ചതായും വ്യാപാരികള്‍ പറയുന്നു. എന്നാല്‍, സംഭവത്തെ കുറിച്ച് സമഗ്രമായ റിപ്പോര്‍ട്ട് മേലുദ്യോഗസ്ഥര്‍ക്ക് സമര്‍പ്പിക്കുമെന്ന് പറഞ്ഞിരുന്നുവെങ്കിലും അതുണ്ടായില്ളെന്നും നിവേദനത്തില്‍ പറഞ്ഞു. തലശ്ശേരി: ബലിപെരുന്നാള്‍ തലേന്ന് നടന്ന പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് വ്യാപാരി വ്യവസായി സമിതി പ്രതിഷേധ ധര്‍ണ നടത്തി. ജില്ലാ സെക്രട്ടറി പി. ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. കെ.കെ. സഹദേവന്‍ അധ്യക്ഷത വഹിച്ചു. എ.എന്‍. ഷംസീര്‍, അഡ്വ. കെ.എ. ലത്തീഫ്, പൊന്ന്യം കൃഷ്ണന്‍, ഇ.എം. അഷ്റഫ്, ഹമീദ് ഹാജി എന്നിവര്‍ സംസാരിച്ചു. കെ.പി. പ്രമോദ് സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.