കേളകം: കണിച്ചാര്‍ പഞ്ചായത്തിലെ പൂളക്കുറ്റി വെള്ളറ കോളനിവാസികള്‍ക്ക് പട്ടയം ലഭിച്ചില്ല. 28ാം ¥ൈമലില്‍ നൂറുകണക്കിന് ആദിവാസികള്‍ താമസിച്ചിരുന്ന അരുവിക്കല്‍ പണിയ കോളനിയില്‍ 1992 ആഗസ്റ്റില്‍ നടന്ന വംശീയ കലാപത്തെ തുടര്‍ന്ന് പ്രദേശത്തുനിന്ന് ആദിവാസികള്‍ കൂട്ടത്തോടെ പലായനം ചെയ്തിരുന്നു. അതില്‍ ഒമ്പത് കുടുംബങ്ങള്‍ കണിച്ചാര്‍ വില്ളേജിലെ സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയില്‍ കാടുപിടിച്ച്് കിടന്ന സര്‍വേ നമ്പര്‍ (1539) മിച്ചഭൂമിയില്‍ കുടില്‍കെട്ടി താമസം തുടങ്ങിയിട്ട് 23 വര്‍ഷം കഴിഞ്ഞു. 1997-98ല്‍ ജില്ലാ കലക്ടറായിരുന്ന മനോജ് കുമാര്‍ മുമ്പാകെ ആദിവാസികള്‍ കൈവശ ഭൂമിക്ക് പട്ടയം നല്‍കാന്‍ അപേക്ഷ നല്‍കി. തുടര്‍ന്ന് കലക്ടറുടെ നിര്‍ദേശ പ്രകാരം തലശ്ശേരി താലൂക്ക് സര്‍വേയറുടെയും കണിച്ചാര്‍ വില്ളേജ് അധികൃതരുടെയും നേതൃത്വത്തില്‍ കൈവശഭൂമി അളന്ന് തിട്ടപ്പെടുത്തി നല്‍കിയെങ്കിലും നാളിതുവരെയായിട്ടും പട്ടയം ലഭിച്ചില്ലത്രെ. പട്ടയമില്ലാത്തതിനാല്‍ പഞ്ചായത്തില്‍ നിന്നോ മറ്റുസര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്നോ ഒരു ധനസഹായവും ലഭിക്കുന്നില്ല. പ്ളാസ്റ്റിക് ഷീറ്റ് മേഞ്ഞ മേല്‍ക്കൂരകളുള്ള ഒമ്പത് വീടുകളിലെ കുടുംബങ്ങള്‍ക്ക് പ്രാഥമിക കൃത്യങ്ങള്‍ ക്ക് പോലും വേണ്ട സൗകര്യങ്ങളില്ല. വൈദ്യുതി, റോഡ് സൗകര്യവും ഇവര്‍ക്ക് അന്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.