സ്ത്രീ സുരക്ഷക്കായി കാമറ മിഴിതുറന്നു

കണ്ണൂര്‍: നഗരത്തിലത്തെുന്ന സ്ത്രീകള്‍ ഇനി ഭയപ്പെടേണ്ട. എന്തെങ്കിലും അപകടം മണത്താല്‍ ഉടന്‍ സ്ത്രീ സുരക്ഷാ കാമറയെ സമീപിക്കാം. കാമറക്കു മുന്നിലുള്ള ബട്ടണില്‍ അമര്‍ത്തി സഹായം അഭ്യര്‍ഥിച്ചാല്‍ പൊലീസ് സേവനം ഉടനത്തെും. സ്ത്രീസുരക്ഷ മുന്‍കരുതി നഗരസഭയുടെ സ്ത്രീ സുരക്ഷാ നഗരസുരക്ഷാ പദ്ധതിയുടെ ഭാഗമായി പഴയ ബസ്സ്റ്റാന്‍ഡിലെ പൊലീസ് എയ്ഡ് പോസ്റ്റിനു മുന്നിലാണ് കാമറയും അലാറവും സ്ഥാപിച്ചിരിക്കുന്നത്. പദ്ധതിയുടെ ഉദ്ഘാടനം നഗരസഭാധ്യക്ഷ റോഷ്നി ഖാലിദ് നിര്‍വഹിച്ചു. അഡ്വ. ടി.ഒ. മോഹനന്‍ അധ്യക്ഷത വഹിച്ചു. നഗരത്തില്‍ അമ്പത് സി.സി.ടി.വി കാമറകള്‍ സ്ഥാപിക്കുന്ന പ്രവൃത്തിയുടെ ഉദ്ഘാടനം ജില്ലാ കലക്ടര്‍ പി. ബാലകിരണ്‍ നിര്‍വഹിച്ചു. മൂന്നുമാസം കൊണ്ടാണ് പ്രവൃത്തി പൂര്‍ത്തീകരിക്കുക. 75 ലക്ഷം മുതല്‍ ഒരുകോടി രൂപവരെയാണ് ഇതിനു ചെലവ് പ്രതീക്ഷിക്കുന്നത്. ജില്ലാ പൊലീസ് ചീഫ് പി.എന്‍. ഉണ്ണിരാജന്‍, എ.ആര്‍ അസി. കമാന്‍ഡന്‍റ് അബ്ദുല്‍ നിസാര്‍, പി.വി. ജയസൂര്യന്‍, ടി.കെ. നൂറുന്നീസ ടീച്ചര്‍, എം.പി. രാജേഷ് എന്നിവര്‍ സംസാരിച്ചു. നഗരസഭാ സെക്രട്ടറി വി.ജെ. കുര്യന്‍ സ്വാഗതവും നഗരസഭാ എന്‍ജിനീയര്‍ കെ.എസ്. ചന്ദ്രകുമാര്‍ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.