തലശ്ശേരി: മാസങ്ങളായി മുനിസിപ്പല്‍ എന്‍ജിനീയര്‍ ഇല്ലാതെ ദുരിതമനുഭവിക്കുന്ന തലശ്ശേരി നഗരസഭയില്‍ അടിയന്തരമായി എന്‍ജിനീയറെ നിയമിക്കണമെന്ന് നഗരസഭാ കൗണ്‍സില്‍ യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. തലശ്ശേരിയില്‍ ആളില്ലാതായതു മുതല്‍ കണ്ണൂര്‍ നഗരസഭാ മുനിസിപ്പല്‍ എന്‍ജിനീയര്‍ക്കായിരുന്നു ചുമതല. എന്നാല്‍, കഴിഞ്ഞ ദിവസം അദ്ദേഹം സ്ഥലംമാറി പോവുകയായിരുന്നു. തുടര്‍ന്ന് കണ്ണൂരില്‍ പുതിയ ആളെ നിയമിച്ചെങ്കിലും തലശ്ശേരിയുടെ കാര്യം തീരുമാനമായിട്ടില്ല. ഇതാണ് അടിയന്തരമായി മുനിസിപ്പല്‍ എന്‍ജിനീയറെ ആവശ്യപ്പെട്ട് കൗണ്‍സില്‍ പ്രമേയമവതരിപ്പിച്ചത്. സംഗീത സംവിധായകന്‍ കെ. രാഘവന്‍െറ രണ്ടാം ചരമവാര്‍ഷികം നഗരസഭ മുന്‍കൈയെടുത്ത് നടത്തുമെന്ന് വൈസ് ചെയര്‍മാന്‍ സി.കെ. രമേശന്‍ പറഞ്ഞു. ഒക്ടോബര്‍ 19ന് സ്മൃതിമണ്ഡപത്തില്‍ രാവിലെ പുഷ്പാര്‍ച്ചന നടത്തും. വൈകീട്ട് അദ്ദേഹത്തിന്‍െറ ഗാനങ്ങള്‍ കോര്‍ത്തിണക്കി അനുസ്മരണ പരിപാടി സംഘടിപ്പിക്കും. ഇതിനായുള്ള സംഘാടക സമിതി അടുത്തദിവസം രൂപവത്കരിക്കും. സംസ്കരിച്ച സ്ഥലത്ത് സ്ഥാപിക്കാനിരിക്കുന്ന പ്രതിമയുടെ പ്രവൃത്തി ആരംഭിച്ചതായി ചെയര്‍പേഴ്സന്‍ ആമിന മാളിയേക്കല്‍ പറഞ്ഞു. ശില്‍പിയുമായി നഗരസഭ ഉണ്ടാക്കിയ കരാര്‍ പ്രകാരം ആറ് മാസത്തിനുള്ളില്‍ പ്രതിമ സ്ഥാപിക്കണം. പ്രതിമക്ക് മാത്രം 25 ലക്ഷം രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. 15 ലക്ഷം രൂപ സാംസ്കാരിക വകുപ്പ് നല്‍കിയിരുന്നു. ശേഷിക്കുന്ന 10 ലക്ഷം രൂപ നഗരസഭ കണ്ടത്തെണം. തലശ്ശേരി കാര്‍ണിവല്‍ കമ്മിറ്റിയുടെ കൈവശം ശേഷിക്കുന്ന 10 ലക്ഷത്തോളം രൂപ പ്രതിമക്കായി നീക്കിവെക്കാവുന്നതാണെന്ന് വൈസ് ചെയര്‍മാന്‍ പറഞ്ഞു. ഈ നിര്‍ദേശം കൗണ്‍സില്‍ അംഗീകരിച്ചു. ലോഗന്‍സ് റോഡ് ടാറിങ് നടപടികള്‍ പൂര്‍ത്തിയായെന്നും മഴ മാറിനില്‍ക്കുന്നതോടെ പ്രവൃത്തി ആരംഭിക്കുമെന്നും സി.കെ. രമേശന്‍ പറഞ്ഞു. നഗരത്തില്‍ സി.സി.ടി.വി സ്ഥാപിക്കുന്ന പ്രവൃത്തിയുടെ ഉദ്ഘാടനം കഴിഞ്ഞ ദിവസം നടന്നിരുന്നു. കരാര്‍ പ്രകാരം ആകെ സ്ഥാപിക്കുന്ന 250 തൂണുകളില്‍ 125 എണ്ണത്തില്‍ എല്‍.ഇ.ഡി വിളക്കുകള്‍ സ്ഥാപിക്കാനും നിര്‍ദേശിച്ചിരുന്നു. എന്നാല്‍, കെ.എസ്.ഇ.ബിയുടെ സാങ്കേതിക പ്രശ്നം കാരണം ഇത് സാധ്യമല്ളെന്ന് അറിയിച്ചതോടെ കരാറില്‍ ഭേദഗതി വരുത്തത്തേണ്ടി വരുമെന്ന് വൈസ് ചെയര്‍മാന്‍ പറഞ്ഞു. ഇതിന്‍െറ ഭാഗമായി സി.സി.ടി.വി സ്ഥാപിക്കുന്നവര്‍ നഗരസഭക്ക് പ്രതിവര്‍ഷം അടക്കേണ്ട തുക ഒരുലക്ഷത്തില്‍നിന്ന് ഒന്നര ലക്ഷം രൂപയായി വര്‍ധിപ്പിക്കും. തീരദേശത്ത് ആയുര്‍വേദ ആശുപത്രി വേണമെന്നും ക്ഷേമ പെന്‍ഷന്‍ വിതരണം പഴയപടി ആക്കണമെന്നും കൗണ്‍സില്‍യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ചെയര്‍പേഴ്സന്‍ ആമിന മാളിയേക്കല്‍ അധ്യക്ഷത വഹിച്ചു. അഡ്വ. സി.ടി. സജിത്ത്, എ.കെ. സക്കരിയ, ഇ.കെ. ഗോപിനാഥ്, ടി.പി. ഷാനവാസ് തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.