ഫ്ളാറ്റ് സമുച്ചയത്തിലെ അപാര്‍ട്മെന്‍റില്‍ തീപിടിത്തം

തലശ്ശേരി: ജില്ലാ കോടതിക്ക് സമീപം ഫ്ളാറ്റ് സമുച്ചയത്തിലെ മൂന്നാം നിലയിലെ അപാര്‍ട്മെന്‍റില്‍ തീപിടിത്തം. ചൊവ്വാഴ്ച രാത്രി 9.30ഓടെയാണ് അപകടം. എണ്ണ ഉപയോഗിക്കുന്ന അടുപ്പില്‍നിന്ന് വൈദ്യുത ശൃംഖലയിലേക്ക് തീപിടിക്കുകയായിരുന്നു. ഉടന്‍ തലശ്ശേരിയില്‍നിന്ന് ഫയര്‍ഫോഴ്സത്തെി തീയണച്ചു. അടുപ്പില്‍ തീയുള്ളത് ശ്രദ്ധിക്കാതിരുന്നതാണ് തീപിടിത്തത്തിന് കാരണമെന്ന് അധികൃതര്‍ വ്യക്തമാക്കി. തുടര്‍ന്ന് ഒരു മണിക്കൂറോളം ചെലവിട്ട് ഫ്ളാറ്റിലെ സുരക്ഷാ സംവിധാനങ്ങള്‍ ഫയര്‍ഫോഴ്സ് അധികൃതര്‍ പരിശോധിച്ചു. തീ പടരാന്‍ സാധ്യതയുള്ള സ്ഥലങ്ങളും വയറിങ്ങുകളും പരിശോധിച്ച സംഘം ഫ്ളാറ്റിലെ തീയണക്കാനുള്ള മുന്‍കരുതലുകളും വിലയിരുത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.