കണ്ണൂര്‍: ആറളം ഫാമിലെ തൊഴിലാളികള്‍ നടത്തുന്ന പണിമുടക്ക് സമരം അടിയന്തരമായി ഒത്തുതീര്‍പ്പാക്കണമെന്ന് സി.ഐ.ടി.യു ജില്ലാ കമ്മിറ്റി സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. 2012ല്‍ സംസ്ഥാന സര്‍ക്കാര്‍ ഫാമുകളിലെ വേതനം പുതുക്കി നിശ്ചയിച്ചുവെങ്കിലും ഇതുവരെ അത് ആറളത്ത് നടപ്പാക്കിയിട്ടില്ല. 2004ല്‍ നിശ്ചയിച്ച വേതനമാണ് ഇപ്പോഴും ലഭിക്കുന്നത്. ഈ സാഹചര്യത്തിലാണ് ആറളം ഫാമിലെ തൊഴിലാളികള്‍ പണിമുടക്ക് സമരം നടത്താന്‍ നിര്‍ബന്ധിതരായത്. 2012ല്‍ പുതുക്കി നിശ്ചയിച്ച വേതനം അനുവദിക്കാതെ സംസ്ഥാന സര്‍ക്കാര്‍ ആറളം ഫാമിലെ തൊഴിലാളികളെ വഞ്ചിക്കുകയും അവരുടെ ക്ഷമ പരീക്ഷിക്കുകയുമാണ് ചെയ്യുന്നത്. മുഖ്യമന്ത്രിക്കും പട്ടിക വര്‍ഗ വകുപ്പ് മന്ത്രിക്കും കൃഷി വകുപ്പ് മന്ത്രിക്കും ഇതില്‍നിന്ന് ഒഴിഞ്ഞുമാറാന്‍ കഴിയില്ല. 2012ല്‍ പുതുക്കിയ വേതനം അനുവദിക്കണമെന്നത് ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ അനുവദിച്ച് അടിയന്തരമായും പ്രശ്നം പരിഹരിക്കുന്നതിന് സര്‍ക്കാര്‍ തയാറാവണമെന്ന് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.