‘പാസ്വേഡ് 2015’ റസിഡന്‍ഷ്യല്‍ ക്യാമ്പ് തുടങ്ങി

കണ്ണൂര്‍: ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ഡറി തലങ്ങളില്‍ പഠിക്കുന്ന ന്യൂനപക്ഷ മത വിഭാഗങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് വേണ്ടി ന്യൂനപക്ഷ ക്ഷേമ വകുപ്പ്, ജില്ലാ ഭരണകൂടം എന്നിവ സംയുക്തമായി സംഘടിപ്പിക്കുന്ന ദ്വിദിന റസിഡന്‍ഷ്യല്‍ ക്യാമ്പ് ‘പാസ്വേഡ് 2015’ എളയാവൂര്‍ സി.എച്ച്.എം എച്ച്.എസ്.എസില്‍ ആരംഭിച്ചു. എ.പി. അബ്ദുല്ലക്കുട്ടി എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്‍റ് ടി.വി. തങ്കമണി അധ്യക്ഷത വഹിച്ചു. എ.ഡി.എം ഒ. മുഹമ്മദ് അസ്ലം സ്വാഗതവും ന്യൂനപക്ഷ ക്ഷേമ സെല്‍ ജൂനിയര്‍ സൂപ്രണ്ട് സി.ടി. സരള നന്ദിയും പറഞ്ഞു. പി.ടി.എ പ്രസിഡന്‍റ് ടി.എന്‍.എ. കാദര്‍, പി. മുഹമ്മദ്, പ്രിന്‍സിപ്പല്‍ സി. സുഹൈല്‍, ഹെഡ്മാസ്റ്റര്‍ പി.പി. സുബൈര്‍, പി.സി. മഹമൂദ്, പി. യൂസഫ്, കെ.എം. കൃഷ്ണകുമാര്‍ എന്നിവര്‍ സംസാരിച്ചു. ആദ്യദിനം കരിയര്‍ ഗൈഡന്‍സ്, ലീഡര്‍ഷിപ് ടൈം മാനേജ്മെന്‍റ്, കലാപരിപാടികള്‍, ഒൗട്ട്ഡോര്‍ ഗെയിംസ് എന്നിവ നടത്തി. ഞായറാഴ്ച വൈകീട്ട് സമാപിക്കും. പങ്കെടുക്കുന്ന വിദ്യാര്‍ഥികള്‍ക്ക് എ.ഡി.എം മുഹമ്മദ് അസ്ലം സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.