പയ്യന്നൂര്‍: സ്വന്തം നാടായ തൂത്തുക്കുടിയിലെ വിവാഹവിരുന്ന് കഴിഞ്ഞ് യുവരാജ് എത്തിയത് മരണത്തിലേക്ക്. തമിഴ് ബാലനാണെങ്കിലും വര്‍ഷങ്ങളായി പയ്യന്നൂരില്‍ താമസിച്ച് നാട്ടുകാരായ കുട്ടികളോടൊപ്പം കളിച്ചും വിദ്യാലയത്തില്‍ പോയും പയ്യന്നൂരിന്‍െറ ഭാഗമായ ഈ ബാലന്‍െറ മരണം നാടിന്‍െറ നൊമ്പരമായി. തൂത്തുക്കുടിയില്‍ ബന്ധുവിന്‍െറ വിവാഹത്തില്‍ പങ്കെടുക്കാന്‍ ദിവസങ്ങള്‍ക്ക് മുമ്പ് യുവരാജും അനുജന്‍ അരശും മാതാപിതാക്കളായ രാമറും തമിഴ് ശെല്‍വിയും പോയിരുന്നു. മറ്റുരണ്ട് സഹോദരങ്ങളായ മുനീശ്വരനും ഷണ്‍മുഖരാജും തമിഴ്നാട്ടിലാണ് താമസം. ഉച്ചക്ക് തീവണ്ടിയിറങ്ങി മടത്തുംപടി ക്ഷേത്രത്തിന് സമീപത്തെ വാടക ക്വാര്‍ട്ടേഴ്സില്‍ എത്തി നിമിഷങ്ങള്‍ക്കകമാണ് യുവരാജിനെ വിധി തട്ടിയെടുത്തത്. അനുജനുമായി കളിക്കുമ്പോള്‍ റോഡിലേക്ക് തെറിച്ച പന്തെടുത്ത് മടങ്ങവേയാണ് ദുരന്തം. നൂറുകണക്കിന് ബസുകള്‍ പോകുന്ന റോഡിലൂടെയുള്ള ലോറിയുടെ അമിത വേഗതയിലുള്ള വരവാണ് ഒരു കുരുന്നു ജീവന്‍കൂടി പൊലിയാന്‍ കാരണമായതെന്ന് നാട്ടുകാര്‍ പറയുന്നു. ഇടിച്ചിട്ട കുട്ടിയുടെ ശരീരത്തില്‍ ലോറിയുടെ ടയര്‍ കയറിയിറങ്ങുക മാത്രമല്ല മീറ്ററുകളോളം വലിച്ചുകൊണ്ടുപോവുക കൂടി ചെയ്ത ശേഷമാണ് നിന്നത്. കുട്ടിയുടെ മുഖംപോലും കാണാന്‍ സാധിക്കാത്ത തീവ്ര ദു:ഖത്തിലാണ് മാതാപിതാക്കളായ രാമറും തമിഴ്ശെല്‍വിയും. വിവരമറിഞ്ഞ് തായിനേരി എസ്.എ.ബി.ടി.എം സ്കൂളിലെ അധ്യാപകരും പി.ടി.എ ഭാരവാഹികളും രാഷ്ട്രീയ നേതാക്കളും വീട്ടിലത്തെി. സംഭവത്തെ തുടര്‍ന്ന് ഏറെനേരം ബൈപാസിലെ ഗതാഗതം തടസ്സപ്പെട്ടു. ലോറി മാറ്റിയ ശേഷമാണ് ഗതാഗതം പുന:സ്ഥാപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.