കണ്ണൂര്‍: നഗരത്തിലെ കെട്ടിടങ്ങളില്‍ അനധികൃത താമസക്കാര്‍ കൂടുന്നതായി നഗരസഭാ യോഗത്തില്‍ വിമര്‍ശം. നഗരസഭയുടെ അനുമതിയില്ലാതെ ആളുകളെ താമസിപ്പിക്കുന്നതിനെതിരെ കടുത്ത നടപടിക്കും യോഗത്തില്‍ തീരുമാനമായി. കെട്ടിടങ്ങളുടെ ലൈസന്‍സ് പുതുക്കുന്നതുമായി ബന്ധപ്പെട്ട അജണ്ട ചര്‍ച്ചക്കു വന്നപ്പോഴാണ് നഗരസഭയുടെ കെട്ടിടങ്ങളില്‍ ഉള്‍പ്പെടെ അനധികൃത താമസക്കാര്‍ കുടിയേറിയത് സംബന്ധിച്ച വിവരങ്ങള്‍ കൗണ്‍സിലര്‍മാര്‍ ഉന്നയിച്ചത്. വൈസ് ചെയര്‍മാന്‍ അഡ്വ. ടി.ഒ. മോഹനനാണ് വിഷയത്തിന്‍െറ ഗൗരവം വെളിപ്പെടുത്തിയത്. ചെറിയ കച്ചവടത്തിനുള്ള അനുമതി മാത്രം നല്‍കിയ കടമുറികളിലും താല്‍കാലികമായി ബാത്റൂമും മറ്റും ഉണ്ടാക്കി അഞ്ചും പത്തും പേര്‍ താമസിക്കുകയാണ്. മനുഷ്യവിസര്‍ജ്യം ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ നഗരസഭയുടെ ഓടകളിലേക്കാണ് തുറന്ന് വിടുന്നത്. അടഞ്ഞു കിടക്കുന്ന ഓടകള്‍ കാരണം ഇവ പലപ്പോഴും റോഡുകളിലേക്ക് എത്തുന്നു. ഈ മാലിന്യങ്ങള്‍ തുറന്നിടുന്നതിനായി മഴവരുന്നത് കാത്തു നില്‍ക്കുന്നവരുണ്ടെന്നും അദ്ദേഹം പറഞ്ഞു. നഗരസഭയുടെ കീഴിലുള്ള ജൂബിലി ഹാള്‍ നവീകരണം പൂര്‍ത്തിയാക്കുന്നതിന് വേള്‍ഡ് ബാങ്കിന്‍െറ പദ്ധതി ഫണ്ട് ഉപയോഗിക്കാനും ഇതിനായി അടിയന്തരമായി പദ്ധതി തയാറാക്കാനും യോഗം തീരുമാനിച്ചു. കണ്ണൂര്‍ കോര്‍പറേഷനായി മാറുന്നതോടെ വേള്‍ഡ് ബാങ്ക് ഫണ്ട് ഉപയോഗിക്കാനാവില്ല. നഗരസഭക്ക് ഉപയോഗിക്കുന്നതിനുള്ള ഫണ്ട് ഇപ്പോള്‍ നിലവിലുണ്ടെന്ന് നോഡല്‍ ഓഫിസര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് പുതിയ പദ്ധതി സമര്‍പ്പിക്കാന്‍ തീരുമാനിച്ചത്. പുതുതായി ഇറങ്ങിയതും സര്‍വിസ് നടത്താന്‍ പെര്‍മിറ്റ് ഉള്ളതുമായ ഓട്ടോ ടാക്സികള്‍ക്ക് നഗരത്തില്‍ പാര്‍ക്ക് ചെയ്യുന്നതിനും സര്‍വിസ് നടത്തുന്നതിനുമുള്ള അനുമതി നല്‍കുന്നതു സംബന്ധിച്ചുള്ള തീരുമാനം ട്രാഫിക് റെഗുലേറ്ററി കമ്മിറ്റിക്ക് വിട്ടു. സ്വതന്ത്ര മോട്ടോര്‍ തൊഴിലാളി ഫെഡറേഷന്‍ സെക്രട്ടറിയാണ് അപേക്ഷ നല്‍കിയ്. പാര്‍ക്കിങ്ങിനുള്ള സ്ഥലം കണ്ടത്തെുന്നതു സംബന്ധിച്ച് അന്വേഷിക്കാന്‍ പി.ഡബ്ള്യു.ഡി കമ്മിറ്റിയെ ചുമതലപ്പെടുത്താനും തീരുമാനമായി. നഗരസഭാ അധ്യക്ഷ റോഷ്നി ഖാലിദ്, സി. സമീര്‍, ടി.സി. താഹ, മുഹമ്മദ്് ഷമീം, ടി.കെ. നൗഷാദ് എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.