അപകട ഭീഷണിയായി കൈവരി തകര്‍ന്ന പാലം

അഞ്ചരക്കണ്ടി: അഞ്ചരക്കണ്ടി ബസ്സ്റ്റാന്‍ഡിന് സമീപത്തെ കനാല്‍ റോഡിലെ പാലം കൈവരിയില്ലാത്തതിനെ തുടര്‍ന്ന് അപകട ഭീഷണിയുയര്‍ത്തുന്നു. വിദ്യാര്‍ഥികളും പ്രായംചെന്ന സ്ത്രീകളുമടക്കമുള്ളവര്‍ക്കാണ് പാലത്തിലൂടെയുള്ള കാല്‍നട യാത്ര കൂടുതല്‍ ഭീഷണിയാവുന്നത്. പാലത്തിന്‍െറ ഇരുവശങ്ങളിലും ഒരു കൈവരി പോലും നിലവിലില്ലാത്ത സ്ഥിതിയാണ്. സ്കൂളുകളിലേക്കും മദ്റസകളിലേക്കും പോകുന്ന വിദ്യാര്‍ഥികളെ പാലം കടത്തണമെങ്കില്‍ രക്ഷിതാക്കള്‍ കൂടെവേണം. കാലൊന്നു തെറ്റിയാല്‍ വീഴുന്ന കാടുപിടിച്ച കനാലിലേക്കാണ്. വേങ്ങാട് ഗ്രാമപഞ്ചായത്തിലെ 21ാം വാര്‍ഡായ തട്ടാരിയിലാണ് പാലം സ്ഥിതി ചെയ്യുന്നത്. പാലത്തിന്‍െറ കൈവരി പൂര്‍ണമായും നശിച്ചില്ലാതായത് പരിസരവാസികള്‍ അധികൃതരെ അറിയിച്ചെങ്കിലും നടപടികളൊന്നും ഉണ്ടായില്ല. മഴ ശക്തമാവുന്നതോടെ അപകട സാധ്യത ഏറെയാണ്. പാലത്തിന്‍െറ കൈവരി സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.