കൊടിതോരണങ്ങള്‍ പൊലീസ് നീക്കി; പാനൂരില്‍ മിന്നല്‍ ഹര്‍ത്താല്‍

പാനൂര്‍: വിശ്വകര്‍മ ജയന്തിയോടനുബന്ധിച്ച് നാട്ടിയ കൊടിതോരണങ്ങള്‍ പൊലീസ് നീക്കം ചെയ്തെന്നാരോപിച്ച് ബി.എം.എസ് പാനൂര്‍ ടൗണില്‍ മിന്നല്‍ ഹര്‍ത്താല്‍ നടത്തി. പൊതുപരിപാടി കഴിഞ്ഞയുടന്‍ കൊടിതോരണങ്ങള്‍ എടുത്തുമാറ്റണമെന്ന സര്‍വകക്ഷി തീരുമാനപ്രകാരം വ്യാഴാഴ്ച രാത്രി 10 മണിയോടെയാണ് പൊലീസ് ഇവ നീക്കിയത്. എന്നാല്‍, ബസ്സ്റ്റാന്‍ഡില്‍ ദിവസങ്ങളായുള്ള സി.പി.എം കൊടിതോരണങ്ങള്‍ മാറ്റാത്തത് ബി.എം.എസ് പ്രവര്‍ത്തകര്‍ ചോദ്യം ചെയ്തു. വെള്ളിയാഴ്ച രാവിലെ ടൗണിലത്തെിയ എസ്.ഐ ഷൈജുവിന്‍െറ നേതൃത്വത്തിലുള്ള പൊലീസ് സംഘവുമായി ഇതിന്‍െറ പേരില്‍ വാക്കേറ്റമുണ്ടായി. തുടര്‍ന്ന് വൈകീട്ട് ആറ് വരെ ഹര്‍ത്താല്‍ പ്രഖ്യാപിക്കുകയായിരുന്നു. ബി.എം.എസ് പ്രവര്‍ത്തകര്‍ അടപ്പിച്ച കടകള്‍ തുറപ്പിക്കാന്‍ പൊലീസ് എത്തിയത് കൂടുതല്‍ സംഘര്‍ഷ സാധ്യതയിലേക്ക് കാര്യങ്ങള്‍ എത്തിച്ചു. കൂത്തുപറമ്പ് സി.ഐ പ്രേംസദന്‍ സ്ഥലത്തത്തെുകയും ബി.എം.എസ്, വ്യാപാരികള്‍ എന്നിവരുമായി ചര്‍ച്ച നടത്തുകയും ചെയ്തതിനെ തുടര്‍ന്ന് രാവിലെ പത്തര മണിയോടെ ഹര്‍ത്താല്‍ പിന്‍വലിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.