കുടുംബശ്രീയെക്കുറിച്ച് പഠിക്കാന്‍ ഝാര്‍ഖണ്ഡ് സംഘം

ചക്കരക്കല്ല്: കേരളത്തിലെ പഞ്ചായത്തുകള്‍ നടത്തുന്ന ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ പകര്‍ത്താനും പഠിക്കാനും ഝാര്‍ഖണ്ഡില്‍ നിന്നും സംഘം ചെമ്പിലോട് പഞ്ചായത്തിലത്തെി. പഞ്ചായത്ത് വഴി നടപ്പാക്കുന്ന കുടുംബശ്രീ പദ്ധതി, അയല്‍ക്കൂട്ടം, എ.ഡി.എസ്, സി.ഡി.എസ് പദ്ധതികള്‍, ആസൂത്രണങ്ങളിലെ വനിതാപങ്കാളിത്തം തുടങ്ങി പഞ്ചായത്തുകള്‍ വഴി നടപ്പാക്കുന്ന പദ്ധതികളുടെ വിജയവും ആസൂത്രണവും പഠിച്ച് ഝാര്‍ഖണ്ഡ് സംസ്ഥാനത്ത് നടപ്പില്‍ വരുത്താനാണ് സംഘമത്തെിയത്. ഝാര്‍ഖണ്ഡിലെ ‘ലൈവ്ലി ഫുഡ് പ്രമോഷന്‍ സെക്ടര്‍’ (ജെ.എസ്.എല്‍.പി.എസ്) വിഭാഗത്തിലെ ജില്ലാ പ്രോഗ്രാം ഓഫിസര്‍ മന്‍സൂര്‍ ബക്തിന്‍െറ നേതൃത്വത്തിലുള്ള റിസോഴ്സ് ഗ്രൂപ്പിന്‍െറ കൂടെ കുടുംബശ്രീ എന്‍.ആര്‍.ഒമാരായ ശശിധരന്‍, സിമി, കണ്ണൂര്‍ ജില്ലാ മിഷന്‍ കോഓഡിനേറ്റര്‍ പ്രേമരാജന്‍, തുടങ്ങിയവരും സംഘത്തോടൊപ്പമുണ്ട്. പഞ്ചായത്ത് ഭരണസമിതി അംഗങ്ങളുമായുള്ള ചര്‍ച്ച, അഭിമുഖം, അനുബന്ധ സ്ഥാപനങ്ങളുടെ സന്ദര്‍ശനം എന്നിവയിലൂടെയാണ് പഠനവിധേയമാക്കുന്നത്. സര്‍ക്കാര്‍ സഹായത്തോടുകൂടി പഞ്ചായത്തുകളില്‍ നടപ്പാക്കുന്ന മൈക്രോ ഫിനാന്‍സ്, കുടുംബശ്രീ തുടങ്ങിയ പദ്ധതികള്‍ക്ക് മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളമാണ് ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നതെന്ന് സംഘത്തെ നയിക്കുന്ന മന്‍സൂര്‍ ബക്ത് പറഞ്ഞു. ഇന്ത്യയില്‍ മറ്റൊരിടത്തും ഈ മാതൃക നിലവിലില്ല. ബിഹാര്‍, ഒഡിഷ, കര്‍ണാടക, മഹാരാഷ്ട്ര, രാജസ്ഥാന്‍, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളും കേരളാ മോഡല്‍ നടത്താന്‍ മുന്നിട്ടിറങ്ങിയിട്ടുണ്ടെന്നും സംഘം പറഞ്ഞു. പഠനസംഘത്തിന് ചെമ്പിലോട് പഞ്ചായത്ത് പ്രസിഡന്‍റ് എം.സി. മോഹനന്‍െറ നേതൃത്വത്തില്‍ സ്വീകരണം നല്‍കി. വി.പി. രാജീവന്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.