ബ്ളോക് പഞ്ചായത്ത് വാര്‍ഡ് വിഭജനം; കരട് വിജ്ഞാപനമായി

കണ്ണൂര്‍: ജില്ലയില്‍ പുന:സംഘടിപ്പിക്കപ്പെട്ട ഇരിട്ടി, ഇരിക്കൂര്‍, പാനൂര്‍, കണ്ണൂര്‍, എടക്കാട് ബ്ളോക് പഞ്ചായത്തുകളുടെ വാര്‍ഡ് വിഭജനം സംബന്ധിച്ച കരട് വിജ്ഞാപനം ഡീലിമിറ്റേഷന്‍ കമീഷന്‍ പുറപ്പെടുവിച്ചു. ഇതുസംബന്ധിച്ച ആക്ഷേപങ്ങളും അഭിപ്രായങ്ങളും സെപ്റ്റംബര്‍ 23നകം സമര്‍പ്പിക്കണം. ഡീലിമിറ്റേഷന്‍ കമീഷന്‍ സെക്രട്ടറി, ജില്ലാ കലക്ടര്‍ എന്നിവര്‍ക്ക് നേരിട്ടോ രജിസ്റ്റര്‍ ചെയ്ത തപാല്‍ മുഖേനയോ ആക്ഷേപങ്ങളും അഭിപ്രായങ്ങളും നല്‍കാം. 26ന് രാവിലെ 10 മണിക്ക് തിരുവനന്തപുരം പാളയത്തുള്ള സെന്‍ട്രല്‍ ലൈബ്രറി ഹാളില്‍ പരാതി സംബന്ധിച്ച് ഡീലിമിറ്റേഷന്‍ കമീഷന്‍ തെളിവെടുപ്പ് നടത്തും. കരട് വിജ്ഞാപന പ്രകാരം ഇരിക്കൂറില്‍ 14ഉം കണ്ണൂര്‍, എടക്കാട്, പാനൂര്‍, ഇരിട്ടി ബ്ളോക് പഞ്ചായത്തുകളില്‍ 13ഉം വാര്‍ഡുകളാണുള്ളത്. വാര്‍ഡുകളുടെ വിവരങ്ങള്‍: ഇരിക്കൂര്‍ ബ്ളോക് വാര്‍ഡ് ഒന്ന് - കുടിയാന്മല: എരുവേശ്ശി പഞ്ചായത്തിലെ ഒന്നു 14 വരെയുള്ള വാര്‍ഡുകള്‍. രണ്ട് -ചന്ദനക്കാംപാറ: പയ്യാവൂര്‍ പഞ്ചായത്തിലെ ഒന്നു മുതല്‍ 16 വരെയുള്ള വാര്‍ഡുകള്‍. മൂന്ന്-നുച്യാട്: പയ്യാവൂര്‍ പഞ്ചായത്തിലെ ഏഴ് മുതല്‍ ഒമ്പത് വരെയും ഉളിക്കല്‍ പഞ്ചായത്തിലെ 16 മുതല്‍ 20 സൗത് വരെയുള്ള വാര്‍ഡുകള്‍. നാല്-വട്ട്യാംതോട്: ഉളിക്കല്‍ പഞ്ചായത്തിലെ ഒന്ന് മുതല്‍ എട്ട് വരെ. അഞ്ച്-ഉളിക്കല്‍: ഉളിക്കല്‍ പഞ്ചായത്തിലെ ഒമ്പത് മുതല്‍ 15 തേര്‍മല വരെയും പടിയൂര്‍ പഞ്ചായത്തിലെ ഏഴ് വാര്‍ഡുകള്‍. ആറ്-പടിയൂര്‍: പടിയൂര്‍ പഞ്ചായത്തിലെ ഒന്നു മുതല്‍ പത്ത് വരെ. ഏഴ്-ഇരിക്കൂര്‍: ഇരിക്കൂര്‍ പഞ്ചായത്തിലെ നാല് മുതല്‍ ഒമ്പത് വരെയും ഇരിക്കൂര്‍ ടൗണ്‍ വരെയും പടിയൂര്‍ പഞ്ചായത്തിലെ 11ഉം വാര്‍ഡുകള്‍. കുയിലൂര്‍ മുതല്‍ 13 വരെ. എട്ട്-പെരുവളത്തുപറമ്പ്: പടിയൂര്‍ പഞ്ചായത്തിലെ 14 മുതല്‍ 15 വരെ. മൊടക്കൈ 13, 4 അടുവാപ്പുറം സൗത് വാര്‍ഡുകളും. ഒമ്പത്- മലപ്പട്ടം: മലപ്പട്ടം പഞ്ചായത്തിലെ ഒന്നു മുതല്‍ 13 വരെ. മലപ്പട്ടം സെന്‍റര്‍ വരെ നാല് വാര്‍ഡുകള്‍. 10 -കുറ്റ്യാട്ടൂര്‍: കുറ്റ്യാട്ടൂര്‍ പഞ്ചായത്തിലെ ഒന്നു മുതല്‍ 16 വരെയും. 11 -ചട്ടുകപ്പാറ : കുറ്റ്യാട്ടൂര്‍ പഞ്ചായത്തിലെ ആറു മുതല്‍ 11 വരെയും 14, 15 ഉള്‍പ്പെടെ. 12 -മയ്യില്‍: മയ്യില്‍ പഞ്ചായത്തിലെ ഏഴു മുതല്‍ 13 വരെയും കുറ്റ്യാട്ടൂര്‍ പഞ്ചായത്തിലെ 12, 13 വാര്‍ഡുകളും. 13 -കയരളം:മയ്യില്‍ പഞ്ചായത്തിലെ ഒന്നു മുതല്‍ മൂന്ന് വരെയും കോട്ടയാട് ആറ്, വേളം 14 മുതല്‍ 18 വരെ. 14 -പയ്യാവൂര്‍: ഏരുവേശ്ശി പഞ്ചായത്തിലെ അഞ്ച്, വെമ്പുവ മുതല്‍ ഒമ്പത് വരെയും പയ്യാവൂര്‍ പഞ്ചായത്തിലെ 11 മുതല്‍ 10 വരെയും. കണ്ണൂര്‍ ബ്ളോക് ഒന്ന്-അഴീക്കല്‍ വാര്‍ഡ്: അഴീക്കോട് പഞ്ചായത്തിലെ ഒന്ന്, രണ്ട്, 17, 21, 23 വാര്‍ഡുകള്‍. രണ്ട് -വളപട്ടണം: അഴീക്കോട് പഞ്ചായത്തിലെ മൂന്ന്, നാല് വാര്‍ഡുകള്‍. വളപട്ടണം പഞ്ചായത്തിലെ ഒന്ന്, ഏഴ് ഒമ്പത്, 13. മൂന്ന് - ഇല്ലിപ്പുറം: പാപ്പിനിശ്ശേരി പഞ്ചായത്തിലെ 15 മുതല്‍ 19 വരെ. നാല് -കരിക്കന്‍കുളം: പാപ്പിനിശ്ശേരി പഞ്ചായത്തിലെ ഒന്ന്, നാല്, അഞ്ച്, ഏഴ് വാര്‍ഡുകള്‍. കീച്ചേരിക്കുന്ന് മുതല്‍ മാങ്കടവ് വരെയും. ആറ് - പാപ്പിനിശ്ശേരി സെന്‍ട്രല്‍: പാപ്പിനിശ്ശേരി പഞ്ചായത്തിലെ ആറ്, 11 മുതല്‍ 14 വരെ. ഏഴ്-കാട്ടാമ്പള്ളി: ചിറക്കല്‍ പഞ്ചായത്തിലെ അഞ്ച് മുതല്‍ 10 വരെ. എട്ട്-പുതിയതെരു: ചിറക്കല്‍ പഞ്ചായത്തിലെ 11 മുതല്‍ 15 വരെ. ഒമ്പത്-ചിറക്കല്‍: വളപട്ടണം പഞ്ചായത്തിലെ എട്ട്, ചിറക്കല്‍ പഞ്ചായത്തിലെ രണ്ട്, നാല് വാര്‍ഡുകള്‍. 10 -അലവില്‍: ചിറക്കല്‍ പഞ്ചായത്തിലെ 23, 21. 11-ആറാം കോട്ടം: അഴീക്കോട് പഞ്ചായത്തിലെ ഏഴ് മുതല്‍ 11 വരെ. 12 -മീന്‍കുന്ന്: അഴീക്കോട് പഞ്ചായത്തിലെ ആറ്, 15. 13 -വന്‍കുളത്തുവയല്‍: അഴീക്കോട് പഞ്ചായത്തിലെ അഞ്ച്, 18 വാര്‍ഡുകള്‍. എടക്കാട് ബ്ളോക് ഒന്ന് -കമ്പില്‍: കൊളച്ചേരി പഞ്ചായത്തിലെ ഒന്നു മുതല്‍ 17 വരെ. രണ്ട് -കൊളച്ചേരി: കൊളച്ചേരി പഞ്ചായത്തിലെ നാല് മുതല്‍ 10 വരെ. മൂന്ന് -കാഞ്ഞിരോട്: മുണ്ടേരി പഞ്ചായത്തിലെ ഒന്ന് മുതല്‍ ഏഴ് വരെ. നാല് -തലമുണ്ട: മുണ്ടേരി പഞ്ചായത്തിലെ എട്ട് മുതല്‍ 13 വരെയും ചെമ്പിലോട് പഞ്ചായത്തിലെ നാലാം വാര്‍ഡും. അഞ്ച് -ഇരിവേരി: ചെമ്പിലോട് പഞ്ചായത്തിലെ അഞ്ച്, 10 വാര്‍ഡുകള്‍. ആറ് - മക്രേരി: പെരളശ്ശേരി പഞ്ചായത്തിലെ നാല്, ഒമ്പത് വാര്‍ഡുകള്‍. ഏഴ്-മാവിലായി: പെരളശ്ശേരി പഞ്ചായത്തിലെ 10 മുതല്‍ 17 വരെ. എട്ട് - കടമ്പൂര്‍: കടമ്പൂര്‍ പഞ്ചായത്തിലെ അഞ്ച് മുതല്‍ 11 വരെ. ഒമ്പത് - കാടാച്ചിറ: കടമ്പൂര്‍ പഞ്ചായത്തിലെ രണ്ട് മുതല്‍ നാല് വരെയും പെരളശ്ശേരി പഞ്ചായത്തിലെ ഒന്ന്, 18 വാര്‍ഡുകള്‍. 10 -ചാല: കടമ്പൂര്‍ പഞ്ചായത്തിലെ ഒന്ന് മുതല്‍ 13 വരെയും ചെമ്പിലോട് പഞ്ചായത്തിലെ 15 മുതല്‍ 18 വരെ. 11-ചെമ്പിലോട്: ചെമ്പിലോട് പഞ്ചായത്തിലെ ഒന്ന് മുതല്‍ 19 വരെ. 12- മൗവഞ്ചേരി: ചെമ്പിലോട് പഞ്ചായത്തിലെ മൂന്ന്, മൗവഞ്ചേരി, മുണ്ടേരി പഞ്ചായത്തിലെ 12 മുതല്‍ 17 പന്ന്യോട്ട് വരെയുള്ള വാര്‍ഡുകള്‍. 13- കാനച്ചേരി: മുണ്ടേരി പഞ്ചായത്തിലെ മൂന്ന് മുതല്‍ 20 വരെയും കൊളച്ചേരി പഞ്ചായത്തിലെ 11 മുതല്‍ 13 വരെയുള്ള വാര്‍ഡുകള്‍. പാനൂര്‍ ബ്ളോക് ഒന്ന് -പുല്യോട്: കതിരൂര്‍ പഞ്ചായത്തിലെ ഒന്ന് മുതല്‍ 18 വരെ. രണ്ട് -കതിരൂര്‍: കതിരൂര്‍ പഞ്ചായത്തിലെ മൂന്ന് മുതല്‍ 15 വരെ. മൂന്ന് -ചുണ്ടങ്ങാപ്പൊയില്‍: കതിരൂര്‍ പഞ്ചായത്തിലെ ആറ് മുതല്‍ എട്ട് വരെയും മൊകേരി പഞ്ചായത്തിലെ 13 മുതല്‍ 14 വരെയും. നാല് - വള്ള്യായി: മൊകേരി പഞ്ചായത്തിലെ ഒന്ന് മുതല്‍ അഞ്ചു വരെ. അഞ്ച് -മൊകേരി: മൊകേരി പഞ്ചായത്തിലെ ആറ് മുതല്‍ 10 വരെ. ആറ് - ചമ്പാട്: മൊകേരി പഞ്ചായത്തിലെ 11 മുതല്‍ 12 വരെയും പന്ന്യന്നൂര്‍ പഞ്ചായത്തിലെ മൂന്ന് മുതല്‍ അഞ്ച് വരെയും. ഏഴ്-പന്ന്യന്നൂര്‍: പന്ന്യന്നൂര്‍ പഞ്ചായത്തിലെ ആറ് മുതല്‍ 11 വരെ. എട്ട് -മേക്കുന്ന്: ചൊക്ളി പഞ്ചായത്തിലെ നാല് മുതല്‍ എട്ട് വരെ. ഒമ്പത് -കാഞ്ഞിരത്തിന്‍കീഴില്‍: ചൊക്ളി പഞ്ചായത്തിലെ ഒമ്പത് മുതല്‍ 13 വരെ. 10-ചൊക്ളി: ചൊക്ളി പഞ്ചായത്തിലെ മൂന്ന് മുതല്‍ 16 വരെ. 11-നിടുമ്പ്രം: ചൊക്ളി പഞ്ചായത്തിലെ ഒന്ന് മുതല്‍ 17 വരെയും പന്ന്യന്നൂര്‍ പഞ്ചായത്തിലെ പന്ന്യന്നൂര്‍ മുതല്‍ 12 വരെയുള്ള വാര്‍ഡുകള്‍. 12-മനേക്കര: പന്ന്യന്നൂര്‍ പഞ്ചായത്തിലെ ഒന്ന് മുതല്‍ 15 വരെയും കതിരൂര്‍ പഞ്ചായത്തിലെ 10 വാര്‍ഡുകളും. 13-പൊന്ന്യം: കതിരൂര്‍ പഞ്ചായത്തിലെ ഒമ്പത് മുതല്‍ 14 വരെ. ഇരിട്ടി ഒന്ന്-പട്ടാന്നൂര്‍: കൂടാളി പഞ്ചായത്തിലെ ഒന്ന് മുതല്‍ എട്ട് വരെ. രണ്ട്-മാടത്തില്‍: പായം പഞ്ചായത്തിലെ 14 മുതല്‍ ഒമ്പത് വരെ. മൂന്ന്-വള്ളിത്തോട്: പായം പഞ്ചായത്തിലെ ഒന്ന് മുതല്‍ 18 വരെ. നാല് -ചരള്‍: പായം പഞ്ചായത്തിലെ മൂന്ന്, അയ്യങ്കുന്ന് പഞ്ചായത്തിലെ ഒന്ന് മുതല്‍ 16 വരെ. അഞ്ച് - അങ്ങാടിക്കടവ്: അയ്യങ്കുന്ന് പഞ്ചായത്തിലെ ആറ് മുതല്‍ 14 വരെ. ആറ്-കീഴ്പ്പള്ളി: അയ്യങ്കുന്ന് പഞ്ചായത്തിലെ എട്ട് മുതല്‍ 10 വരെയും ആറളം പഞ്ചായത്തിലെ രണ്ട് മുതല്‍ ഏഴ് വരെയും. ഏഴ്-വെളിമാനം: ആറളം പഞ്ചായത്തിലെ ആറ് മുതല്‍ 13 വരെ. എട്ട്-എടൂര്‍: പായം പഞ്ചായത്തിലെ ഏഴ് മുതല്‍ എട്ട് വരെയും ആറളം പഞ്ചായത്തിലെ ഒന്ന് മുതല്‍ 14 വരെയും. ഒമ്പത്- ആലയാട്: തില്ലങ്കേരി പഞ്ചായത്തിലെ ആറ് മുതല്‍ 13 വരെ. 10-തില്ലങ്കേരി: തില്ലങ്കേരി പഞ്ചായത്തിലെ ഒന്ന് മുതല്‍ എട്ട് വരെ. 11-കീഴല്ലൂര്‍: കീഴല്ലൂര്‍ പഞ്ചായത്തിലെ എട്ട് മുതല്‍ ഒന്ന്-ചാലോട് വരെയുള്ള വാര്‍ഡുകള്‍. 12 -എടയന്നൂര്‍: കീഴല്ലൂര്‍ പഞ്ചായത്തിലെ രണ്ട് മുതല്‍ ഏഴ് വരെയും കൂടാളി പഞ്ചായത്തിലെ ഒമ്പത് മുതല്‍ 10 വരെ. 13-കൂടാളി: കൂടാളി പഞ്ചായത്തിലെ 11 മുതല്‍ 18 വരെയുള്ള വാര്‍ഡുകള്‍.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.