കണ്ണൂര്‍: കുടുംബശ്രീയെയും പഞ്ചായത്ത് രാജിനെയും കുറിച്ച് പഠിക്കാന്‍ ഝാര്‍ഖണ്ഡില്‍ നിന്ന് 27 പേരടങ്ങുന്ന പ്രതിനിധി സംഘം ജില്ലയിലത്തെി. കുടുംബശ്രീ പ്രവര്‍ത്തകരില്‍ നിന്ന് പ്രവര്‍ത്തന രീതി നേരിട്ടറിഞ്ഞ് തങ്ങളുടെ സംസ്ഥാനത്ത് പ്രാവര്‍ത്തികമാക്കുന്നതിനുള്ള പരിശീലനം നേടുകയാണ് ഈ സന്ദര്‍ശന ലക്ഷ്യം. പഞ്ചായത്തും കുടുംബശ്രീയും തമ്മിലുള്ള ബന്ധവും സംഘത്തിന്‍െറ പഠനവിഷയമാണ്. സംഘത്തിന് കുടുംബശ്രീ ജില്ലാമിഷന്‍ കോഓഡിനേറ്റര്‍ എം.വി. പ്രേമരാജന്‍െറ നേതൃത്വത്തില്‍ വെള്ളിയാഴ്ച രാവിലെ പത്തിന് കണ്ണൂര്‍ ശിക്ഷക്സദനില്‍ സ്വീകരണം നല്‍കും. അഞ്ച് ദിവസം സംഘം ജില്ലാമിഷന്‍െറ അതിഥികളായി ചെമ്പിലോട്, കൊളച്ചേരി എന്നീ ഗ്രാമ പഞ്ചായത്തുകളില്‍ പര്യടനം നടത്തും. പ്രതിനിധികളുടെ സാന്നിധ്യത്തില്‍ പഞ്ചായത്ത് ഭരണസമിതി, സ്ഥിരം സമിതി, കുടുംബശ്രീ സി.ഡി.എസ്, എ.ഡി.എ.സ്, അയല്‍ക്കൂട്ടം എന്നിവയുടെ പ്രത്യേക യോഗങ്ങള്‍ ചേരും. നാഷനല്‍ റിസോഴ്സ് ഓര്‍ഗനൈസേഷനാണ് സംഘത്തിന്‍െറ യാത്രക്ക് നേതൃത്വം നല്‍കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.