പഴയങ്ങാടിയില്‍ ബസ് വൈദ്യുതി തൂണിനിടിച്ച് 12 പേര്‍ക്ക് പരിക്ക്

പഴയങ്ങാടി: പഴയങ്ങാടി റെയില്‍വേ സ്റ്റേഷനടുത്ത് നിയന്ത്രണം വിട്ട സ്വകാര്യ ബസ് വൈദ്യുതി തൂണിനിടിച്ച് 12 പേര്‍ക്ക് പരിക്കേറ്റു. ബസ് യാത്രികരായ മാട്ടൂലിലെ കെ.പി. ഖദീജ (43), കെ.പി. മുഫൈദ (27), എം. സുബൈദ (52), വി.എസ്.ജോളി (31), എന്‍.സരിത (34), കെ.കെ.ഹാശിം (47), ഇ.കെ.പി.ഹസീന (39), സമീറ അമീര്‍ (30), ബിന്ദു (35), പഴയങ്ങാടിയിലെ നിഷ സജിത് (35), സുഹറാബി നാസര്‍ (46), തൃക്കരിപ്പൂരിലെ സതീദേവി (55) എന്നിവര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റവര്‍ പഴയങ്ങാടിയിലെയും ചെറുകുന്നിലെയും സ്വകാര്യ ആശുപത്രികള്‍, താലൂക്ക് ആശുപത്രി, പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രി എന്നിവിടങ്ങളില്‍ ചികിത്സ തേടി. ബുധനാഴ്ച ഉച്ചക്ക് 12.35ന് മാട്ടൂലില്‍ നിന്ന് പയ്യന്നൂരിലേക്ക് പോവുകയായിരുന്ന കെ.എല്‍. 58 സി.4334 ഓര്‍ക്കിഡ് ബസാണ് അപകടത്തില്‍പെട്ടത്. ബസിന്‍െറ യന്ത്രത്തകരാറാണ് അപകട കാരണമെന്ന് കരുതുന്നു. ബസ് പാതയോരത്തെ മരത്തിനും വൈദ്യുതി തൂണിനുമിടിച്ച് വശത്തേക്ക് ചെരിഞ്ഞ് കൂറ്റന്‍ മരത്തടിതടഞ്ഞ് നില്‍ക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കോണ്‍ക്രീറ്റ് വൈദ്യുതി തൂണ്‍ തകര്‍ന്നു. വൈദ്യുതി പ്രവാഹമുണ്ടായിരുന്നെങ്കിലും കമ്പികള്‍ ബസിനു മുകളില്‍ പതിക്കാതിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി. നാട്ടുകാര്‍ പരിക്കേറ്റവരെ ആശുപത്രിയിലത്തെിക്കാനും മറ്റു രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കി. അപകടത്തെ തുടര്‍ന്ന് പഴയങ്ങാടി ടൗണില്‍ രണ്ട് മണിക്കൂറോളം ഗതാഗത തടസ്സം നേരിട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.