കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ ചിക്കന്‍കറിക്കും ചിക്കന്‍ ബിരിയാണിക്കും ജയിലില്‍ തന്നെ വളര്‍ത്തിയ കോഴി. 20 മുതല്‍ ഇവിടത്തെ കോഴിഫാമില്‍ നിന്നുള്ള കോഴിയിറച്ചി ഉപയോഗിച്ചുള്ള കോഴിക്കറിയും ചിക്കന്‍ ബിരിയാണിയുമാകും ഉപഭോക്താക്കളെ തേടിയത്തെുക. ജയില്‍ കോഴിഫാമിലെ വിളവെടുപ്പ് 20ന് നടക്കും. കഴിഞ്ഞ മാസം 16നാണ് ജയിലിനകത്ത് കോഴിഫാം തുടങ്ങിയത്. 1030 കോഴിക്കുഞ്ഞുങ്ങളാണ് ഫാമില്‍ ഉണ്ടായിരുന്നത്. ഇതില്‍ ഏഴ് കോഴികള്‍ ചത്തു. ബാക്കി 1023 കോഴികള്‍ ഇറച്ചിക്ക് പാകപ്പെട്ടിരിക്കുകയാണ്. ജയിലില്‍ ഒരു ദിവസം 100 കിലോ ചിക്കനാണ് ഉപയോഗിക്കുന്നത്. ഫാമില്‍ വളര്‍ത്തുന്ന കോഴിക്ക്, ഭക്ഷ്യയോഗ്യമല്ലാത്ത ഭാഗം കളഞ്ഞശേഷം ഏകദേശം രണ്ടുകിലോയെങ്കിലും തൂക്കം ഉണ്ടാകുമെന്നാണ് ജീവനക്കാര്‍ പറയുന്നത്. ഈ സാഹചര്യത്തില്‍ കുറഞ്ഞത്് 20 ദിവസത്തേക്കെങ്കിലും ഇപ്പോഴുള്ള കോഴികള്‍ തികയും. തീറ്റമാത്രം നല്‍കി വളര്‍ത്തിയ കോഴികളാണ് ഇവ. ഇന്‍സുലില്‍ കുത്തിവെക്കുന്നില്ല. അതുകൊണ്ടുതന്നെ മായമില്ലാത്ത കോഴിയിറച്ചിയും ചിക്കന്‍ ബിരിയാണിയുമാകും 20 മുതല്‍ ജയിലില്‍ നിന്ന് വില്‍പനക്കത്തെുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.