പള്ളൂര്‍ ശ്രീനാരായണ മഠത്തിനു നേരെ ആക്രമണം

മാഹി: പള്ളൂര്‍ ചെമ്പ്ര ശ്രീനാരായണ മഠത്തിനു നേരെ സാമൂഹിക വിരുദ്ധരുടെ ആക്രമണം. മഠത്തിനു മുന്നില്‍ സ്ഥാപിച്ചിരുന്ന ഗുരുവിന്‍െറ പടവും ഗുരുവചനങ്ങളുമടങ്ങിയ ബോര്‍ഡും നോട്ടീസ് ബോര്‍ഡും നശിപ്പിച്ചു. മഠത്തിന്‍െറ മുറ്റത്തുള്ള കിണറില്‍ നിന്ന ്വെള്ളം കോരുന്ന തൊട്ടി കിണറ്റിലേക്ക് എടുത്തിട്ടു. ചൊവ്വാഴ്ച അര്‍ധരാത്രിയോടെയാണ് സംഭവം. മഠത്തിന് തൊട്ടുമുന്നില്‍ സി.പി.എം നിര്‍മിക്കുന്ന കെ.വി. രാഘവന്‍ സ്മാരക മന്ദിരത്തിന്‍െറ ശിലാഫലകവും നശിപ്പിച്ചിട്ടുണ്ട്. സംഭവത്തിന് പിന്നിലെ സാമൂഹിക വിരുദ്ധരെ കണ്ടത്തെി നിയമ നടപടികള്‍ സ്വീകരിക്കണമെന്ന് മഠം പ്രസിഡന്‍റ് എം. കരുണാകരന്‍ നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.