ചൈനാക്ളേ തൊഴിലാളികളുടെ സത്യഗ്രഹം തുടങ്ങി

കണ്ണൂര്‍: ചൈനാക്ളേ തൊഴിലാളികളും ജീവനക്കാരും സംയുക്ത ട്രേഡ് യൂനിയന്‍െറ (സി.ഐ.ടി.യു-ഐ.എന്‍.ടി.യു.സി) നേതൃത്വത്തില്‍ കലക്ടറേറ്റ് പടിക്കല്‍ പഞ്ചദിന സത്യഗ്രഹസമരം തുടങ്ങി. ചൈനക്ളേ ഖനനവും പ്രോസസിങ്ങും നിര്‍ത്തിവെക്കണമെന്ന സര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കുക, ജനകീയ സമര സമിതിയുടെ പേരില്‍ പൂട്ടിയ കാസര്‍കോട് കരിന്തളം ലാറ്ററൈറ്റ് ഖനന യൂനിറ്റ് പ്രവര്‍ത്തനം പുന:സ്ഥാപിക്കുക, സര്‍ക്കാര്‍ തീരുമാനത്തിന്‍െറ ഭാഗമായി തൊഴില്‍ നഷ്ടപ്പെട്ട തൊഴിലാളികളെ സംരക്ഷിക്കുക, മൂന്നുമാസമായി പട്ടിണിയിലായ തൊഴിലാളികള്‍ക്ക് ആശ്വാസ വേതനം നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സത്യഗ്രഹം. ഐ.എന്‍.ടി.യു.സി ജില്ലാ പ്രസിഡന്‍റ് വി.വി. ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. കെ. മാധവന്‍ അധ്യക്ഷത വഹിച്ചു. കെ.കെ. ശൈലജ ടീച്ചര്‍, പി. കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. പി. രാമചന്ദ്രന്‍, ഐ.വി. ശിവരാമന്‍, പി.കെ. രാജീവന്‍, കെ. രമേശന്‍ എന്നിവരുടെ നേതൃത്വത്തിലാണ് സത്യഗ്രഹ സമരം. സെപ്റ്റംബര്‍ 19ന് സമാപിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.