ഇരിട്ടി: ഏറെ പ്രതീക്ഷയേകി ആരംഭിച്ച തലശ്ശേരി-വളവുപാറ റോഡിന്‍െറ പണി സ്തംഭിച്ചതിനാല്‍ കോടികള്‍ വിലമതിക്കുന്ന നിര്‍മാണസാമഗ്രികള്‍ തുരുമ്പെടുത്ത് നശിക്കുന്നു. 54 കിലോമീറ്റര്‍ ദൂരംവരുന്ന ഈ റോഡില്‍ ഏഴു പാലങ്ങള്‍ പുതുക്കിപ്പണിയുന്നതിനും നൂറോളം കല്‍വര്‍ട്ടുകള്‍, റോഡരിക് കെട്ടിപ്പൊക്കല്‍, റോഡ് വീതികൂട്ടി മെക്കാഡം ടാറിങ് നടത്തല്‍ തുടങ്ങിയ പ്രവൃത്തികള്‍ക്കുമായി 330ഓളം കോടി രൂപ ചെലവു കണക്കാക്കിയാണ് പണി ആരംഭിച്ചിരുന്നത്. എന്നാല്‍, കാരാറുകാരന്‍ പണി എങ്ങുമത്തൊതെ പാതിവഴിയിലിട്ട് ഒഴിവാകുകയായിരുന്നു. ബ്രിട്ടീഷുകാര്‍ നിര്‍മിച്ച് കാലാവധി കഴിഞ്ഞ കൂട്ടുപുഴ, ഇരിട്ടി, ഉളിയില്‍, കളറോഡ്, കരേറ്റ, മെരുവമ്പായി, എരഞ്ഞോളി എന്നീ പാലങ്ങളാണ് പുതുക്കിപ്പണിയുന്നത്. ഇതിന് തൂണുകളുടെ പണി തീര്‍ന്ന് കോണ്‍ക്രീറ്റിനായി കമ്പികള്‍ ഇടുകയും ചെയ്തിരുന്നു. ഈ കമ്പികളെല്ലാം മഴയും വെയിലുമേറ്റ് തുരുമ്പെടുക്കുകയാണ്. തലശ്ശേരി ഭാഗങ്ങളില്‍ മെക്കാഡം ടാറിങ്ങിനായി പഴയ ടാറിങ് ഇളക്കിമാറ്റിയിരുന്നു. ശക്തമായ പ്രതിഷേധത്തെ തുടര്‍ന്നാണ് അവസാനം ടാറിങ് പ്രവൃത്തികള്‍ കെ.എസ്.ടി.പി പൂര്‍ത്തിയാക്കിയത്. മുംബൈയിലെ എസ്.ആര്‍ കമ്പനിയാണ് പണി ഏറ്റെടുത്തിരുന്നത്. തലശ്ശേരി മുതല്‍ കൂട്ടുപുഴ വരെയുള്ള റോഡ് തകര്‍ന്നുതരിപ്പണമായതിനെ തുടര്‍ന്ന് നേരത്തെ അഡ്വ. സണ്ണി ജോസഫ് എം.എല്‍.എ സര്‍ക്കാറില്‍ സമ്മര്‍ദം ചെലുത്തി മെക്കാഡം ടാറിങ് പ്രവൃത്തി നടത്തിയിരുന്നു. നവീകരണ പ്രവൃത്തി നടത്തുന്നതിനാല്‍ അന്ന് ശരിയായ വിധമുള്ള മെക്കാഡം ടാറിങ് നടത്തിയിരുന്നില്ല. ഇതിന് ഒരുവര്‍ഷമായിരുന്നു ഗ്യാരണ്ടിയെങ്കിലും ഇപ്പോള്‍ വര്‍ഷം മൂന്നു കഴിഞ്ഞതോടെ റോഡിന്‍െറ അവസ്ഥ പരിതാപകരമായി. മട്ടന്നൂര്‍ വിമാനത്താവള പ്രവൃത്തി പുരോഗമിക്കുന്നതിനാല്‍ റോഡിന്‍െറ പ്രവൃത്തി ഉടന്‍ ആരംഭിക്കേണ്ടത് അനിവാര്യമായിരിക്കുകയാണ്. തലശ്ശേരി-വളവുപാറ റോഡിന്‍െറ തലശ്ശേരി മുതല്‍ മട്ടന്നൂര്‍ വരെയുള്ള പ്രവൃത്തിയുടെ ടെന്‍ഡര്‍ കഴിഞ്ഞിട്ടുണ്ട്. മട്ടന്നൂര്‍ മുതല്‍ കൂട്ടുപുഴ വരെ രണ്ടാംഘട്ട ടെന്‍ഡര്‍ നല്‍കുന്നതിന് ഈ മാസം 19 വരെ സമയമുണ്ട്. പ്രവൃത്തി നിലച്ച തലശ്ശേരി -വളവുപാറ റോഡിന്‍െറ റീടെന്‍ഡര്‍ വിളിച്ച് പണി വീണ്ടും ആരംഭിക്കുന്നതിനുള്ള നടപടി സ്വീകരിച്ചത് ജനങ്ങളില്‍ പ്രതീക്ഷ വര്‍ധിപ്പി ച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.