ഭക്ഷ്യ വിതരണത്തിലെ സുതാര്യത ഉറപ്പുവരുത്തും –മന്ത്രി അനൂപ് ജേക്കബ്

ഇരിട്ടി: ഭക്ഷ്യ സാധന വിതരണത്തിലെ സുതാര്യത ഉറപ്പ് വരുത്തുമെന്ന് സിവില്‍ സപൈ്ളസ് മന്ത്രി അനൂപ് ജേക്കബ്. ഇരിട്ടി താലൂക്കില്‍ അനുവദിച്ച സപൈ്ള ഓഫിസിന്‍െറ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് സിവില്‍ സപൈ്ളസ് മേഖല നവീകരണത്തിന്‍െറ പാതയിലാണ്. ഇതിന്‍െറ ഭാഗമായി എഫ്.സി.ഐയില്‍ നിന്നും ഗുണഭോക്താവിന്‍െറ കൈയിലത്തെുന്ന റേഷന്‍ വിതരണ പ്രക്രിയ പൂര്‍ണമായും കമ്പ്യൂട്ടര്‍വത്കരിക്കാനുള്ള പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുകയാണ്. ആദ്യഘട്ടമായി സംസ്ഥാനത്തെ രണ്ട് താലൂക്കുകളിലെ തെരഞ്ഞെടുക്കപ്പെട്ട 22 റേഷന്‍ കടകളില്‍ പൈലറ്റ് പദ്ധതി ആരംഭിച്ചിട്ടുണ്ട്. തുടര്‍ന്ന് ഘട്ടംഘട്ടമായി കമ്പ്യൂട്ടര്‍വത്കരണം എല്ലാ റേഷന്‍ കടകളിലും പൂര്‍ണമാക്കുമെന്നും മന്ത്രി പറഞ്ഞു. റേഷന്‍ കാര്‍ഡ് തെറ്റുതിരുത്തലുമായി ബന്ധപ്പെട്ട് റേഷന്‍ കടക്കാര്‍ ഉന്നയിച്ച വിഷയങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു.ചടങ്ങില്‍ സണ്ണിജോസഫ് എം.എല്‍.എ അധ്യക്ഷത വഹിച്ചു. ഒ. കൃഷ്ണ കുമാരി, കെ. റസിയ, പ്രഫ. കെ.എ. സരള, പി. റോസ, പി.പി. അനിത കുമാരി, കെ. അബ്ദുല്‍ റഷീദ്, ബെന്നി തോമസ്, പാല്‍ ഗോപാലന്‍, പി.പി. ആബിദ ടീച്ചര്‍, അഡ്വ. കെ.എ. ഫിലിപ്പ്, സി.വി.എം. വിജയന്‍, ഇബ്രാഹിം മുണ്ടേരി, വത്സന്‍ അത്തിക്കല്‍, കെ. മുഹമ്മദലി, പി.കെ. ജനാര്‍ദനന്‍, കെ.പി. കുഞ്ഞികൃഷ്ണന്‍, സപൈ്ള ഓഫിസര്‍ എമ്മാനുവെല്‍ ജോസഫ് എന്നിവര്‍ സംസാരിച്ചു. ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ സയന്‍സ് പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ ഇരിട്ടി മാടത്തില്‍ സ്വദേശി ഡോണയെ മന്ത്രി അനൂപ് ജേക്കബ് ഉപഹാരം നല്‍കി അനുമോദിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.