കണ്ണൂര്‍: തലശ്ശേരി നങ്ങാറത്ത് പീടികയില്‍ ഗുരുപ്രതിമ തകര്‍ത്ത സംഭവത്തില്‍ സി.പി.എമ്മിന്‍െറ ഭീഷണിക്കും സമ്മര്‍ദത്തിനും വഴങ്ങി ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കള്ളക്കേസെടുക്കുകയാണെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്‍റ് കെ. രഞ്ജിത് വാര്‍ത്താകുറിപ്പില്‍ കുറ്റപ്പെടുത്തി. സ്തൂപം തകര്‍ത്തു എന്ന കേസിലാണ് അറസ്റ്റ് എന്നാണ് സ്റ്റേഷനില്‍ ഹാജരായ പ്രവര്‍ത്തകരോട് പൊലീസ് പറഞ്ഞത്. എന്നാല്‍, പ്രതിമ തകര്‍ത്ത കേസ് ഒരു അന്വേഷണവുമില്ലാതെ മുന്‍ ആഭ്യന്തരവകുപ്പ് മന്ത്രിയുടെ സമ്മര്‍ദത്തിന് വഴങ്ങി ആര്‍.എസ്.എസിനുമേല്‍ കെട്ടിവെക്കാനാണ് ശ്രമം. ഇതിനെതിരെ ശക്തമായ ബഹുജന പ്രക്ഷോഭം സംഘടിപ്പിക്കും. പ്രതിമ തകര്‍ത്ത സംഭവത്തില്‍ പ്രത്യേക അന്വേഷണസംഘം അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ബി.ജെ.പി ജില്ലാ പ്രസിഡന്‍റിന്‍െറ നേതൃത്വത്തില്‍ ജില്ലാ പൊലീസ് മേധാവിക്ക് നിവേദനം നല്‍കി. ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. വി. രത്നാകരന്‍, ദേശീയ കൗണ്‍സില്‍ അംഗം പി.കെ. വേലായുധന്‍, എ.ഒ. രാമചന്ദ്രന്‍, എന്‍. ഹരിദാസ്, കെ.പി. അരുണ്‍ എന്നിവര്‍ നിവേദക സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.