കണ്ണൂര്‍: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ പാര്‍ട്ടിയെ കടന്നാക്രമിക്കുന്ന കോണ്‍ഗ്രസ് നിലപാടിനെതിരെ മുസ്ലിംലീഗിന്‍െറ ജില്ലാ നേതൃയോഗത്തില്‍ വിമര്‍ശം. ഇരിക്കൂര്‍, എടയന്നൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ മുസ്ലിം ലീഗിനെതിരെ കോണ്‍ഗ്രസ് രംഗത്തുവന്നിരിക്കുകയാണെന്നും യു.ഡി.എഫ് സംവിധാനത്തെ ഇത് ദുര്‍ബലപ്പെടുത്തുമെന്നും പല പ്രതിനിധികളും അഭിപ്രായപ്പെട്ടു. കണ്ണൂര്‍ സിറ്റിയിലും മറ്റും ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് ഏകപക്ഷീയ നടപടികള്‍ സ്വീകരിക്കുന്നതായും യോഗത്തില്‍ ആരോപണമുയര്‍ന്നു. ലീഗിന്‍െറ ജില്ലാതല പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച് കൊണ്ടുപോവാന്‍ പറ്റിയ നേതൃത്വമല്ല ഇപ്പോഴുള്ളതെന്ന് ചിലര്‍ അഭിപ്രായപ്പെട്ടു. ജില്ലാ ലീഗ് പ്രസിഡന്‍റ് കെ.എം. സൂപ്പിയുടെ ‘നേര്‍ക്കുനേര്‍ ഒരു ജീവിതം’ എന്ന പുസ്തകത്തിന്‍െറ പ്രകാശന ചടങ്ങില്‍ പാര്‍ട്ടിയുടെ കടുത്ത വിമര്‍ശകനായ സി.പി.എം ജില്ലാ സെക്രട്ടറി പി.ജയരാജനെ പങ്കെടുപ്പിച്ചത് ശരിയായില്ളെന്ന് പലരും ചൂണ്ടിക്കാട്ടി. എന്നാല്‍, സി.പി.എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയനെയാണ് ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നതെന്നും അദ്ദേഹത്തിന് പാര്‍ട്ടി കേന്ദ്ര കമ്മിറ്റി യോഗമുണ്ടായിരുന്നതിനാലാണ് പകരം ജയരാജനെ പങ്കെടുപ്പിച്ചതെന്നും സൂപ്പി വിശദീകരിച്ചുവെങ്കിലും പ്രതിനിധികള്‍ തൃപ്തരായില്ല. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ താഴത്തേട്ട് മുതലുള്ള പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താനും യു.ഡി.എഫില്‍ പാര്‍ട്ടിയുടെ നിര്‍ണായക സ്വാധീനം ഘടകകക്ഷികളെ ബോധ്യപ്പെടുത്താനും യോഗം തീരുമാനിച്ചു. കണ്ണൂര്‍ സിറ്റി ഉള്‍പ്പെടെ ജില്ലയില്‍ യു.ഡി.എഫിനെ താങ്ങിനിര്‍ത്തുന്ന മുസ്ലിം ലീഗിനെതിരെ കോണ്‍ഗ്രസ് തന്നെ അണിയറ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് പ്രതിരോധിക്കാനും സംഘടനയുടെ അഖിലേന്ത്യാ പ്രസിഡന്‍റ് ഇ.അഹമ്മദിന്‍െറ വസതിയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. പുതുതായി നിലവില്‍ വരുന്ന കണ്ണൂര്‍ കോര്‍പറേഷനില്‍ പാര്‍ട്ടി പകുതി സീറ്റ് ആവശ്യപ്പെടും. ലീഗ് അനര്‍ഹമായി വിലപേശുകയാണെന്ന ചില കോണ്‍ഗ്രസ് നേതാക്കളുടെ പ്രചാരണം ചെറുക്കാനും യോഗത്തില്‍ തീരുമാനമായി. അഖിലേന്ത്യാ പ്രസിഡന്‍റ് ഇ.അഹമ്മദ് യോഗം ഉദ്ഘാടനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.