ഇരിട്ടി: മലയോരത്ത് തെരുവുനായ്ക്കളുടെ അക്രമം വര്‍ധിച്ചുവരുന്നത് ജനങ്ങളെ ഭീതിയിലാഴ്ത്തുന്നു. പശു, ആട് തുടങ്ങിയ വളര്‍ത്തുമൃഗങ്ങളെ പറമ്പില്‍ അഴിച്ചുവിട്ട് മേയ്ക്കാന്‍ പറ്റാത്ത സ്ഥിതിയാണ്. കൂട്ടത്തോടെ എത്തുന്ന നായ്ക്കള്‍ വളര്‍ത്തുമൃഗങ്ങളെ കടിച്ചുകൊല്ലുന്നത് പതിവായി. കോഴികളെയും താറാവുകളെയും കടിച്ചുകൊണ്ടുപോവുകയും ചെയ്യുന്നു. പ്രഭാതസവാരിക്ക് ഇറങ്ങുന്നവരെയും മദ്റസാ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവരെയും തെരുവുനായ്ക്കള്‍ കടിച്ച് പരിക്കേല്‍പിക്കുന്നതും പതിവായി. പിഞ്ചുകുട്ടികളെ സ്കൂളിലേക്കും മറ്റും അയക്കന്‍ രക്ഷിതാക്കള്‍ ഭയപ്പെടുകയാണ്. തനിച്ച് പറമ്പിലൂടെ പോകുന്നവര്‍ക്ക് പിന്നാലെയും നായ്ക്കള്‍ കൂട്ടമായത്തെി ഓടിച്ച് ആക്രമിക്കുന്നതിന്‍െറ ഭീതിയിലാണ് ജനങ്ങള്‍. കഴിഞ്ഞദിവസം അയ്യംകുന്ന് പഞ്ചായത്തിലെ കൊട്ടുകപാറയില്‍ വീട്ടുപറമ്പില്‍ കെട്ടിയ രണ്ട് ആടുകളെ നായ്ക്കള്‍ കൂട്ടമായത്തെി കടിച്ചുകൊന്നിരുന്നു. പട്ടിയുടെ കടിയേറ്റ് ജില്ലയില്‍ വിവിധ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവര്‍ ഏറെയുണ്ട്. പേവിഷബാധയേറ്റ നായ്ക്കളും നാട്ടില്‍ അലഞ്ഞ് തിരിയുന്നത് കൂടുതല്‍ ഭീഷണിയുയര്‍ത്തുന്നു. നായശല്യം ഇല്ലാതാക്കാന്‍ ബന്ധപ്പെട്ടവര്‍ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.