കണ്ണൂര്‍: സംസ്ഥാന സര്‍ക്കാര്‍ നേരിട്ട് ഏറ്റെടുത്തതോടെ താളം തെറ്റിയ സാമൂഹിക ക്ഷേമ പെന്‍ഷന്‍ വിതരണം പഴയനിലയിലാക്കണമെന്ന് സി.പി.എം ജില്ലാ സെക്രട്ടറി പി. ജയരാജന്‍ ആവശ്യപ്പെട്ടു. പെന്‍ഷന്‍ സേവിങ്സ് ബാങ്ക് അക്കൗണ്ട് മുഖേനയാക്കിയത് മുതല്‍ പോസ്റ്റ് ഓഫിസ് ജീവനക്കാരും പെന്‍ഷന്‍ വാങ്ങാനത്തെുന്നവരും വന്‍ പ്രശ്നങ്ങളാണ് നേരിടുന്നത്. പ്രായമായവര്‍, സ്ത്രീകള്‍, രോഗബാധിതര്‍, അംഗപരിമിതര്‍, വിധവകള്‍ തുടങ്ങി 40 ലക്ഷം പേര്‍ക്കാണ് പെന്‍ഷന്‍. ഇതിനായി പോസ്റ്റ് ഓഫിസുകളിലും പൊതുമേഖലാ ബാങ്കുകളിലും അക്കൗണ്ടെടുത്തവര്‍ക്ക് പെന്‍ഷന്‍ കൃത്യസമയത്ത് ലഭിക്കുന്നില്ല. പെന്‍ഷന്‍കാരുടെ ബാഹുല്യം മൂലം പോസ്റ്റ് ഓഫിസിന്‍െറ ദൈനംദിന പ്രവര്‍ത്തനങ്ങളും അവതാളത്തിലാകുന്നു. പല പോസ്റ്റ് ഓഫിസുകളും നിന്നുതിരിയാന്‍ ഇടമില്ലാത്ത പഴയ കെട്ടിടങ്ങളിലാണ് പ്രവര്‍ത്തിക്കുന്നത്. പലതും മുകള്‍നിലയിലുമാണ്. ബാങ്കിങ് നടപടികളെക്കുറിച്ച് അറിവില്ലാത്തതും ഗുണഭോക്താക്കള്‍ക്ക് പ്രയാസം സൃഷ്ടിക്കുന്നു. പഴയ രീതിയില്‍ മണിയോര്‍ഡര്‍ സമ്പ്രദായമാണെങ്കില്‍ ഇത്തരം പ്രയാസങ്ങള്‍ ഒഴിവാക്കപ്പെടും. വര്‍ഷങ്ങളായി തദ്ദേശഭരണ സ്ഥാപനങ്ങള്‍ നിര്‍വഹിച്ച സാമൂഹിക ക്ഷേമപെന്‍ഷന്‍ വിതരണം സര്‍ക്കാര്‍ ഏറ്റെടുത്തതോടെയാണ് കുത്തഴിഞ്ഞത്.പെന്‍ഷന്‍ വിതരണം പോസ്റ്റ് ഓഫിസ് ജീവനക്കാര്‍ക്കും പ്രയാസമുണ്ടാക്കുന്നു. ബാങ്കുകളുമായി ലിങ്ക് ചെയ്യാത്ത ഓഫിസുകളില്‍ ആവശ്യത്തിന് പണമില്ലാത്തതും പ്രതിസന്ധിക്കിടയാക്കുകയാണ്. തപാല്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്കുമുണ്ടാകുന്ന പ്രയാസം പരിഹരിക്കാന്‍ പഴയ രീതിയില്‍ മണിയോര്‍ഡര്‍ സംവിധാനം ഏര്‍പ്പെടുത്താന്‍ അധികൃതര്‍ നടപടി സ്വീകരിക്കണമെന്ന് ജയരാജന്‍ പ്രസ്താവനയില്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.